Ghs Kdy Best Friends WhatsApp Group ലൂടെ 18/7/2022 ചർച്ച ചെയ്യുന്നു :-
തെറ്റുകൾ തിരുത്തിയാൽ ലീഗിലേക്ക് വരുന്നതിൽ എന്താണ് തെറ്റ്?
ഓരോ പ്രവർത്തകരും പാർട്ടിക്ക് പ്രധാനംഅല്ലേ
എല്ലാവരെയും ഉൾക്കൊണ്ടു പോകുന്ന ഒരു സംഘടന സവിധാന മുള്ള മുസ്ലിം ലീഗല്ലേ ഇതിന്റെ നിലപാട് വ്യക്തമാക്കേണ്ടത്?
രാഷ്ട്രീയത്തിൽ ബദ്ധ ശത്രുക്കൾ ഇല്ലല്ലോ
ദീനുൽ ഇസ്‌ലാമിൽ നിന്നുപോലും പുറത്ത് പോയവർക്ക് വരെ തിരിച്ചുവരാനും ചില നിബന്ധനകൾ പാലിക്കാനും വകുപ്പ് ഉണ്ട് എന്ന നിലക്ക് മനുഷ്യ നിർമിതമായ മുസ്ലിം ലീഗിലേക് വരാനും പോകാനുമുള്ള പ്രവർത്താകുടെ തീരുമാനത്തിന് നാം വിലങ് നില്കേണ്ടതുണ്ടോ?
കുഞ്ഞാലികുട്ടി സാഹിബിന് എതിരിൽ മുൻകാലത്ത് ഒരു ചാനലിന്റെ മുക്കാൽ സമയവും ചിലവഴിച്ചിരുന്ന ജയശങ്കർ പോലും ഇപ്പോൾ കുഞ്ഞാപ്പയുടെ മികവ് പറയുന്നത് കേട്ട് നാം സായൂജ്യം അടയുന്നതല്ലേ..
തെറ്റുകൾ ആർക്കും പറ്റും
അത് തിരുത്താൻ തയ്യാറായാൽ അത് പൊറുക്കാനുള്ള മനസ്സും കൊടുവള്ളിയിലെ ജനങ്ങൾക്കുണ്ടാകും
കൊടപ്പനക്കൽ തറവാടും എന്നും ലീഗുകാർക്കൊപ്പമായിരിക്കും
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ