Ghs Kdy Best Friends WhatsApp Group ലൂടെ 12/9/2022 ചർച്ച ചെയ്യുന്നു :-
ലഹരിക്കെതിരെ കൊടുവള്ളി നഗരസഭ വിളിച്ചുകൂട്ടിയ കർമ്മപദ്ധതി വെളിച്ചം കാണാതെ പോകുമോ? ലഹരി മാഫിയകളെ തടയാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും?
കൊടുവള്ളിയിൽ ലഹരി മാഫിയകളെ വേട്ടയാടുന്നതിന്. ഒരു പരിധി വരെ തടയാം എന്ന പ്രതീക്ഷയിൽ , (ഒരു എക്സൈസ് യൂണിറ്റ് )കൊടുവള്ളിയിൽ ആരംഭിക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർമാനോടും, കൊടുവള്ളി MLA ശ്രീ മുനീർ സാഹിബി നോടും Ghs Kdy Best Friends WhatsApp Group അഭ്യർത്ഥിക്കുകയാണ്
മുൻ MLAകാരാട്ട് റസാക്ക് കൊണ്ടുവന്ന കൊടുവള്ളിയിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസ് ഉണ്ടായിട്ടുപോലും ലഹരിക്കെതിരെ കൊടുവള്ളിയിൽ ഒരു കർമ്മ പദ്ധതി മുൻസിപ്പാലിറ്റിക്ക് എടുക്കേണ്ടിവരാൻ നിർബന്ധിതരാകുന്നു? എന്തുകൊണ്ട്?
കൊടുവള്ളിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി മാഫിയകളെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നിയമസഭയിൽ ശബ്ദിക്കാതെ കൊടുവള്ളിയിലെ മറ്റ് നിരവധി. അനവധി. പ്രശ്നങ്ങൾ കാണാതെ നിയമസഭയിൽ പോയി ഉഗാണ്ടയിലെ കാര്യം പറഞ്ഞതുകൊണ്ട് കൊടുവള്ളിക്കാർക്ക് എന്ത് നേട്ടം?
പല കാര്യത്തിനും പലരും കൊടുവള്ളിയിൽ MLA ക്ക് നിവേദനം കൊടുത്തത് തീരുമാനങ്ങൾ ആവാതെ കാത്തിരിക്കുന്നു എന്നാണ് കേൾക്കാൻ കഴിയുന്നത്? കൊടുവള്ളിക്കാരുടെ പൊതു പ്രശ്നത്തിൽ നിന്നും MLA ശ്രീ മുനീർ സാഹിബിന് മാറിനിൽക്കാൻ കഴിയുമോ?
ഈ വിഷയത്തിൽ കൊടുവള്ളി MLA ക്കും ചില ഉത്തരവാദിത്തങ്ങൾ ഉണ്ടാകില്ലേ? അത് അദ്ദേഹം നിർവഹിക്കുന്നുണ്ടോ?
കൊടുവള്ളിയിലെ വർദ്ധിച്ചുവരുന്ന ലഹരി മാഫിയകളെ കൊടുവള്ളി മുനിസിപ്പാലിറ്റിയും ,പൊതുപ്രവർത്തകരും, പൊതു സമൂഹവും എന്തുകൊണ്ട് ഇത്രയും കാലം കണ്ണടച്ച് നോക്കി നിന്നു?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ