Ghs Kdy
Best Friends WhatsApp Group ലൂടെ 27/9/2022 ചർച്ച ചെയ്യുന്നു :-
കൊടുവള്ളിയിലെ മയക്കുമരുന്ന് വേട്ടക്ക് കൊടുവള്ളിയിൽ പുതിയ ഒരു എക്സൈസ് റെയ്ഞ്ച് ഓഫീസ് വേണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നു
നമ്മുടെ പ്രദേശത്തു നിന്നും മയക്കുമരുന്ന് മാഫിയകളെ
എങ്ങനെ തുരത്താം ഈ വിഷയത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
നിലവിൽ കൊടുവള്ളി എക്സൈസ് സർക്കിൾ ഓഫീസിൽ 10 പേരാണ് ഉള്ളത്. അനുവദിച്ചത്
13 പേരാണ് രണ്ട് സിവിൽ
ഓഫീസർമാരുടെയും ഒരു എക്സൈസ് ഇൻസ്പെക്ടറുടെയും വേക്കൻസി നിലവിലുണ്ട് എത്രയും പെട്ടെന്ന്
സർക്കിൾ ഓഫീസിലെ തസ്തിക വർദ്ധിപ്പിച്ച് ജീവനക്കാരുടെ എണ്ണം 20 എങ്കിലും ആക്കുകയാണ്
വേണ്ടത്?
നമ്മുടെ മേഖലയിൽ മദ്യ മയക്കുമരുന്ന് മറ്റ് ലഹരിപദാർത്ഥങ്ങളുടെ
വിപണവും ഉത്പാദനവും ഉപയോഗവും തടയണമെങ്കിൽ ജനകീയമായ സപ്പോർട്ടും അനിവാര്യമാണ് എക്സൈസ്
അംഗബലം വർദ്ധിപ്പിച്ചാൽ മാത്രമേ കുറേകൂടി ഫലപ്രദമാവുകയുള്ളൂ?
കൊടുവള്ളി മുനിസിപ്പാലിറ്റി താമരശ്ശേരി പഞ്ചായത്ത് പുതുപ്പാടി
പഞ്ചായത്ത് കട്ടിപ്പാറ പഞ്ചായത്ത് പനങ്ങാട്
പഞ്ചായത്ത് ഉണ്ണികുളം പഞ്ചായത്ത് തിരുവമ്പാടി പഞ്ചായത്ത് കൂടരഞ്ഞി പഞ്ചായത്ത് ഓമശ്ശേരി
പഞ്ചായത്ത് കിഴക്കോത്ത് പഞ്ചായത്ത് നരിക്കുനി പഞ്ചായത്ത്.... അങ്ങനെ നീളുന്നു .ഇത്രയും
പഞ്ചായത്ത് പരിധിയിലാണ് കൊടുവള്ളി സർക്കിൾ ഓഫീസും അതിന് കീഴില് താമരശ്ശേരി റെയിഞ്ച്
ഓഫീസും ഡ്യൂട്ടി ചെയ്യുന്നത്
കൊടുവള്ളി പോലീസ് സ്റ്റേഷൻ, തിരുവമ്പാടി പോലീസ് സ്റ്റേഷൻ,
താമരശ്ശേരി പോലീസ് സ്റ്റേഷൻ , കോടഞ്ചേരി പോലീസ് സ്റ്റേഷൻ ,
ബാലുശ്ശേരി പോലീസ് സ്റ്റേഷന്റെ പകുതിഭാഗം, ഇത്രയും സ്റ്റേഷൻ പരിധിയിലാണ് ഈ രണ്ടു ഓഫീസുകൾ പ്രവർത്തിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് എക്സൈസ് അംഗബലം വർദ്ധിപ്പിച്ചാൽ മാത്രമേ കുറേകൂടി ഫലപ്രദമാവുകയുള്ളൂ താമരശ്ശേരി റേഞ്ചിലും കെടുവള്ളി സർക്കിളിലും ഓരോ ദിവസവും വിവിധ ഡ്യൂട്ടികൾക്ക് ജീവനക്കാർ പോകേണ്ടി വരുന്നതുകൊണ്ട് ജീവനക്കാരുടെ കുറവ് പലപ്പോഴും ഉണ്ടാകാൻ സാധ്യത കൂടുതലാണ് കൊടുവള്ളിയിലും പരിസരങ്ങളിലും ഒരു ക്രൈം നടക്കുമ്പോൾ എക്സൈസ് ഓഫീസിലേക്ക് വിളിച്ചു പറയുമ്പോൾ അതുകൊണ്ടായിരിക്കാം അവർക്ക് ഓടിയെത്താൻ കഴിയാത്തത് ഇതിന് ഒരു പരിഹാരം കണ്ടേ മതിയാകും?
എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ യോജിച്ചു
കൊണ്ട് കൊടുവള്ളിയിൽ ലഹരി മാഫിയകളെ വേട്ടയാടുന്നതിന്. ഒരു എക്സൈസ് യൂണിറ്റ് കൊടുവള്ളിയിൽ
ആരംഭിക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് ആവശ്യം
ഉന്നയിക്കുന്ന തോടുകൂടി കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർമാനോടും, കൊടുവള്ളി MLA ശ്രീ മുനീർ
സാഹിബി നോടും ഈ വിഷയത്തിൽ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കണമെന്ന് Ghs Kdy Best Friends WhatsApp Group അഭ്യർത്ഥിക്കുകയാണ്
ഈ വിഷയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് മെമ്പർമാർക്ക്
എന്ത് പറയാനുണ്ട്?
ഈ വിഷയവുമായി ബന്ധപ്പെട്ട
ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
http://ghskdy.blogspot.com Ghs Kdy Best Friends WhatsApp Group ലൂടെ 27/9/2022 ചർച്ച ചെയ്യുന്നു


