ലോക മലയാളി സമൂഹത്തിൻ്റെ പ്രതിനിധികളുടെ സംഗമമായ ലോക കേരളസഭ കേരള സമൂഹത്തിനും പ്രവാസികൾക്കും ഒരുപോലെ അഭിമാനിക്കുവാൻ വക നൽകുന്നതാണ്. ലോക കേരളസഭയുടെ മൂന്നാം സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് ലോകത്തിനു മുൻപിൽ മലയാളികളുടെ അംബാസഡറായ ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ ഡോ.എം എ യൂസുഫലി സമ്മേളനത്തിൽ വിമർശിച്ചതിനെതിരെ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം വില കുറഞ്ഞതും ലജ്ജാകരവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി.മുഖ്യമന്ത്രി യോഗി ആഥിത്യ നാദിനേയും, കേരള മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തുന്നത് തൻ്റെ ബിസിനസ്സ്റ്റ് സാമ്രാജ്യം കെട്ടി പടക്കുന്നതിനു വേണ്ടിയാണെന്നുള്ള കെ.എം.ഷാജിയുടെ പ്രസ്താവന പ്രവാസി സമൂഹത്തിൻ്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരം വിലകുറഞ്ഞ ജ്വൽപനങ്ങൾ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതുമാണ്.
ഇന്നത്തെ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ