2022 മാർച്ച് 29, ചൊവ്വാഴ്ച

Ghs Kdy Best Friends WhatsApp Group ലൂടെ 31/3/2022 ചർച്ച ചെയ്യുന്നു;- പറന്നുയരാം ഉന്നതിയുടെ സ്വപ്നങ്ങളിലേക്

 Ghs Kdy Best Friends WhatsApp Group ലൂടെ 31/3/2022 ചർച്ച ചെയ്യുന്നു;- പറന്നുയരാം ഉന്നതിയുടെ സ്വപ്നങ്ങളിലേക്


Ghs Kdy Best Friends WhatsApp Group ലൂടെ 31/3/2022 ചർച്ച ചെയ്യുന്നു;-

പറന്നുയരാം ഉന്നതിയുടെ സ്വപ്നങ്ങളിലേക്

മുൻ M L A യുടെ കാലത്ത് പ്രകാശം നഷ്ടപ്പെട്ട അഞ്ചുവർഷം  സിഎച്ച്ൻറെ പാത പിന്തുടരുന്ന മകൻ കൊടുവള്ളിയിൽ MLA ആയി കാലുകുത്തിയത് മുതൽ കൊടുവള്ളിക്ക് വെളിച്ചം പകരുകയാണ് ഡോക്ടർ M K മുനീർ ?

ഡോക്ടർ എം കെ മുനീർ ൻറെ വികസന കാഴ്ചപ്പാടുകളെ നിങ്ങൾ എങ്ങനെ കാണുന്നു?

തങ്ങളുടെ അഭിരുചികൾക്കനുസരിച്ച കരിയർ തിരഞ്ഞെടുക്കാൻ കഴിയാത്ത ഒരു വിദ്യാർത്ഥി പോലും കൊടുവള്ളിയിൽ ഇനിയുണ്ടാവാതിരിക്കാനുള്ള ജനകീയ വിജ്ഞാന മുന്നേറ്റമാണ് 'ഉന്നതി '.?

...



M K മുനീർ

ഞാൻ വളരെ സന്തോഷവാനാണ്

 

തെരഞ്ഞെടുപ്പ് വേളയിൽ കൊടുവള്ളി നിയോജകമണ്ഡലത്തിലേക്ക് കടന്ന് വരികയും കൊടുവള്ളിയുടെ മനസ്സറിഞ്ഞ് തുടങ്ങിയ നാൾ മുതൽ കൊടുവള്ളിക്കായി ഞാൻ കണ്ട സ്വപ്നം ഇന്ന് പൂവണിയുകയാണ്..!

 

അഞ്ച് വർഷ കാലയളവിൽ കൊടുവള്ളിയുടെ ഭൗതിക വികസന പദ്ധതികളുമായി മാത്രം നടന്ന് നീങ്ങരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു.

 

കൊടുവള്ളി നിയോജകമണ്ഡലത്തിലെ എല്ലാ മേഖലകളെയും കേരളത്തിലെ മറ്റ് നിയോജകമണ്ഡലങ്ങളേക്കാൾ ബഹുദൂരം മുന്നിലെത്തിക്കാൻ എന്റെ ജനങ്ങളെ ചേർത്ത്‌ നിർത്തി അവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ജാതി, മത, കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾക്കതീതമായി എല്ലാവരെയും കോർത്തിണക്കി മുന്നോട്ടുപോകുന്ന സമഗ്ര വികസന പദ്ധതിയാണ് ഉന്നതിയിലൂടെ ഞാൻ വിഭാവനം ചെയ്യുന്നത്.

 

കാർഷിക മേഖലയുടെ പുരോഗതിക്ക്  വേണ്ടി  "അഭിവൃദ്ധി"യും ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ  "ചങ്ങാതി"യും കായിക പ്രതിഭകളെ വാർത്തെടുക്കാൻ "കരുത്ത്" പദ്ധതിയും ആരോഗ്യ രംഗത്തെ മികവിനായി "സുകൃതം" പദ്ധതിയും ഉന്നതിയുടെ ഭാഗമായി നടപ്പിലാക്കും.

 

ഉന്നതിയുടെ ഭാഗമായി ഒട്ടേറെ കാര്യങ്ങൾ വിദ്യാഭ്യാസ രംഗത്തും കാർഷിക രംഗത്തും ആരോഗ്യ രംഗത്തും കായിക രംഗത്തും ഇക്കാലയളവിൽ നടന്നു കഴിഞ്ഞു. ഒരു ഔപചാരികമായ ഉദ്ഘാടനം പലകാരണങ്ങൾ കൊണ്ടും നീണ്ടു പോയി. ഇന്ന് ഈ നിമിഷം അതും സാധ്യമാവുകയാണ്.

 

തന്റെ അഭിരുചികൾക്കനുസരിച്ച് കരിയർ കെട്ടിപ്പടുക്കുന്ന വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക, തൊഴിൽ രഹിതർ ഇല്ലാത്ത മണ്ഡലം രൂപപ്പെടുത്തുക എന്നിവയാണ് ഉന്നതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

 

കൃത്യമായ സമയത്ത് ഓരോ വിദ്യാർത്ഥികളുടെയും അഭിരുചികൾ നിർണ്ണയിക്കുകയും നിരന്തരമായ പരിശീലനത്തിലൂടെ തങ്ങൾക്ക് അനുയോജ്യമായ കരിയറിലേക്കും മികച്ച തൊഴിൽ മേഖലകളിലേക്കും വിദ്യാർഥികളെ എത്തിക്കുകയുമാണ് ഉന്നതിയുടെ ദൗത്യം.

 

 അഞ്ച് വർഷത്തേക്കുള്ള ഒരു വികസന പദ്ധതിയല്ല ഉന്നതി. വരും കാലമത്രയും കൊടുവള്ളി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുന്ന ദീർഘവീക്ഷണമാണ് ഉന്നതി. കാലത്തിനനുസരിച്ച് കൃത്യമായ ഭേദഗതികൾ വരുത്തി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ വികസനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് എന്നും കൊടുവള്ളിയുണ്ടാവുന്ന തരത്തിൽ ഉന്നതി മുന്നോട്ട് പോകണം.

 

കൊടുവള്ളിയുടെ ഉന്നതിക്കായി നമുക്കൊരുമിച്ച് മുന്നേറാം...

 

പറന്നുയരാം ഉന്നതിയിലൂടെ സ്വപ്നങ്ങളിലേക്ക്..!

 



ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ