2022 മാർച്ച് 24, വ്യാഴാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 25/3/2022 ചർച്ച ചെയ്യുന്നു;- അരമന രഹസ്യം അങ്ങാടി പാട്ട്

 Ghs Kdy Best Friends WhatsApp Group ലൂടെ 25/3/2022 ചർച്ച ചെയ്യുന്നു;- അരമന രഹസ്യം അങ്ങാടി പാട്ട്


Ghs Kdy Best Friends WhatsApp Group ലൂടെ 25/3/2022 ചർച്ച ചെയ്യുന്നു;-

        അരമന രഹസ്യം അങ്ങാടി പാട്ട്

 

കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർമാനെ ചാടിക്കാൻ വൻ നീക്കം?

ആരു വന്നാലും വെള്ളറ അബ്ദുവിനെ പോലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്നു തോന്നുന്നില്ല

 

കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അണിയറയിൽ

അരങ്ങുതകർക്കുമ്പോൾ വളരെ ദുഃഖകരമായ ഒരു വാർത്തയിലൂടെ കടന്നുപോവുകയാണ് കൊടുവള്ളിയിലെ പൊതുസമൂഹം

കൊടുവള്ളിയിലെ വാട്സ്ആപ്പ് കൂട്ടായ്മകളിൽ നിന്നും ഉയർന്ന് പൊന്തുന്ന ചില ചോദ്യങ്ങളാണ് ഇത് ഈ ചെയർമാൻ ഇനി എത്ര ദിവസം നമുക്ക് വേണ്ടി ഓടിനടക്കാൻ ഉണ്ടാകും?





 


വെള്ളറ അബ്ദു സാഹിബിനെ ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റുന്നുണ്ട് എന്നൊരു ധ്വനിയാണ് കേൾക്കുന്നത്

കൊടുവള്ളിയിലെ യുഡിഎഫ് സംവിധാനം എടുക്കുന്ന തീരുമാനത്തോട് യോജിക്കാൻ കഴിയാത്തവരാണ് ബഹുഭൂരിപക്ഷം കൊടുവള്ളിയിലെ പൊതുസമൂഹം. ഇദ്ദേഹത്തെ മാറ്റുന്നതുകൊണ്ട് എന്താണ് ഉന്നം വെക്കുന്നത്? നാളിതുവരെ അദ്ദേഹം ചെയർമാൻ സ്ഥാനത്ത് ഇരിക്കുമ്പോൾ ചെയ്ത പ്രവർത്തികളിൽ എന്ത് തെറ്റാണ് പറയാനുള്ളത്?

 


 



ചെയർമാൻ സ്ഥാനത്തേക്ക് ആര് വരണം എന്നുള്ളത് യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാം      

 


പക്ഷേ വെള്ളറ അബ്ദുവിനെ പോലെ ഒരാളെ ചെയർമാൻ സ്ഥാനത്തേക്ക് കൊടുവള്ളി മുൻസിപ്പാലിറ്റിക്ക് കിട്ടിയത് ഒരു ഭാഗ്യമായി മാത്രമേ കണക്കാക്കാൻ കഴിയും രാഷ്ട്രീയ എതിരാളികൾക്ക് പോലും മറിച്ചൊന്നു പറയാൻ ഉണ്ടാകില്ല എല്ലാവർക്കും സ്വീകാര്യമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു നമ്മുടെ പ്രശ്നങ്ങൾ തുറന്നു പറയാനും കേൾക്കാനും മനസ്സു കാണിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ശ്രീ വെള്ളറ അബ്ദുക്ക.

 


ഈ വാർത്ത ശരിയോ? തെറ്റോ ?എന്നുള്ളത് ഇനിയുള്ള ദിവസം കൊടുവള്ളിയിലെ യുഡിഎഫ് തീരുമാനം പോലെ ഇരിക്കും കാര്യങ്ങൾ

 


ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്



ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ