Ghs Kdy Best Friends WhatsApp Group ലൂടെ 23/1/2022 ചർച്ച ചെയ്യുന്നു;-
പടക്കളത്തിലെ പടനായകൻ
കൊടുവള്ളി നിയോജകമണ്ഡലത്തിലെ വികസനത്തിന് പട
നയിക്കുന്നു
ഇനി വിശ്രമമില്ല Dr MK മുനീർ സാഹിബ് MLA യുടെ കയ്യൊപ്പുകൾ കൊടുവള്ളി
നിയോജക മണ്ഡലത്തിൽ എത്തി തുടങ്ങുന്നു എന്നതിൻറെ ഒരു
ഉദാഹരണമാണ് ഇന്നത്തെ ചർച്ചാവിഷയം
മണ്ഡലത്തിലെ മരാമത്ത്
പ്രവൃത്തികളുടെ ചുമതലയുള്ള നോഡൽ ഓഫീസറും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറുമായ
ബെന്നി ജോണിൻ്റെ മേൽ നോട്ടത്തിൽ നടന്ന യോഗം പടനിലം, നടമ്മൽ കടവ് പാലങ്ങളുടെയും
നരിക്കുനി ബൈപ്പാസിൻ്റെ ഒന്നാം ഘട്ടവും ലാൻ്റ് അക്വിസിഷൻ നടപടികൾ പൂർത്തീകരിച്ച് സ്ഥലമുടമകൾക്ക്
ഉടൻ നഷ്ടപരിഹാരം നൽകി പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് വിലയിരുത്തി. കിഫ്ബിയിൽ ഉൾപ്പെടുത്തിയ
കട്ടിപ്പാറ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേ പ്രവൃത്തിക്ക് സാങ്കേതിക അനുമതി
ലഭ്യമാക്കും.
നിർദിഷ്ട താമരശ്ശേരി
ലിങ്ക് റോഡിനെ കുറിച്ച് നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സ്ഥലമെടുപ്പ് പൂർത്തിയായാൽ
പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കുന്നതാണ്.
കൊടുവള്ളി - താമരശ്ശേരി
ബൈപ്പാസുകളെ കുറിച്ചുള്ള ചർച്ചയും നടന്നു. പ്രസ്തുത റോഡുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക്
വേണ്ടിയുള്ള നടപടികൾ തുടങ്ങിയതായി നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ താമരശ്ശേരിയിലെ
വട്ടക്കുണ്ട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനുള്ള തീരുമാനം എടുത്തതായും
ആവശ്യമായ സ്ഥലം പ്രദേശ വാസികളിൽ നിന്നും ലഭിക്കുന്ന മുറക്ക് സ്ഥലമെടുപ്പിനുള്ള ഫണ്ട്
ഉടൻ ലഭ്യമാക്കുമെന്നും എം.എൽ.എ അറിയിച്ചു.
പരപ്പൻ പൊയിൽ - പുന്നശ്ശേരി
റോഡ്, ആർ. ഇ.സി - പുത്തുർ - കുടത്തായി റോഡ്, മണ്ഡലത്തിൽ നിർമാണത്തിലിരിക്കുന്ന
കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങിയവയുടെ പ്രവൃത്തികളും
അവലോകനം ചെയ്തു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ,
പ്രൊജക്ട് എഞ്ചിനിയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ
Ghs Kdy
Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത
കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ