Ghs Kdy Best Friends WhatsApp Group ലൂടെ 8/4/2022 ചർച്ച
ചെയ്യുന്നു;-
കാലുറയ്ക്കാത്തവൻ
കാലുമാറും അതൊരു ചരിത്ര യാഥാർത്ഥ്യമാണ്?
തേവര കോളേജിലെ അധ്യാപകനായ കെ വി തോമസിനെ
കോൺഗ്രസ് പ്രസ്ഥാനം " കൈ " പിടിച്ചില്ലായിരുന്നുവെങ്കിൽ വിരമിച്ച നൂറ് കണക്കിന്
അധ്യാപകരിൽ ഒരാൾ മാത്രമായി തീരുമായിരുന്നു.
വെറുമൊരു അധ്യാപകനായ കെ വി തോമസിനെ അധികാര
പരിസരത്ത് കസേരയിട്ട് ഇരുത്തി അഡ്രസ്സ് ഉണ്ടാക്കി കൊടുത്ത പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷയുടെ
വാക്കിനെക്കാൾ പ്രാധാന്യം, പാരലൽ വേൾഡ് പ്രസംഗങ്ങളുടെ പെരുമഴ പെയ്യുന്ന പാർട്ടി കോൺഗ്രസിലെ
അര മണിക്കൂർ പ്രസംഗത്തിനാണെന്നും അതിലൂടെ ബിജെപി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്താനാണെന്നും
കെ വി തോമസ് പറഞ്ഞാൽ
കുമ്പളങ്ങിക്കാർ പോലും വിശ്വസിക്കില്ല.
പാർട്ടി കോൺഗ്രസിൽ സംസാരിക്കണം എന്ന
വാശിയുടെ പിന്നിൽ പ്രതിപക്ഷ പോരാട്ടത്തോടുള്ള ആത്മാർത്ഥയല്ലെന്നും, അത് ബോർഡ് വച്ച കാറിൽ സഞ്ചരിക്കാനുള്ള പൂതി കൊണ്ടാണെന്നും
ആർക്കാണ് അറിയാത്തത്. 5 തവണ ഇന്ത്യൻ പാർലമെന്റിൽ ഇരിപ്പിടം ഒരുക്കിയതാണോ കോൺഗ്രസ്
ചെയ്ത തെറ്റ്? 10 വർഷം കേരള നിയമസഭയിൽ ഇരിപ്പിടം നൽകിയതാണോ കോൺഗ്രസ് ചെയ്ത
തെറ്റ്? ഒരു തവണ കേരള മന്ത്രിയും,ഒരു തവണ കേന്ദ്ര മന്ത്രിയുമാക്കി അധികാരത്തിന്റെ പരവതാനി
വിരിച്ചു നൽകിയതാണോ തെറ്റ്? ലക്ഷ്യം
വ്യക്തമാണ്.
അധികാര മോഹം കൊണ്ട് കാലുറയ്ക്കാതെ പോയതിന്
ഒരുപാട് കാരണങ്ങൾ നിരത്തേണ്ട. കൊച്ചി നിരത്തിലൂടെ ബോർഡ് വച്ച കാറിൽ പറക്കണം, ജീവിതത്തിന്റെ പകുതിയിലേറെയും ബോർഡ് വച്ച കാറിൽ പറന്ന മനുഷ്യന്
ഇപ്പോഴും ബോർഡ് വേണമെന്നാണെങ്കിൽ ഇറങ്ങി നടക്കുന്നതാണ് നല്ലത്. അതിന് തിരഞ്ഞെടുക്കാൻ പോകുന്നതോ...!
സ്ഥാനമാനങ്ങൾ വരും പോകും, ചിലപ്പോൾ വന്നില്ലെന്നും വരും... പക്ഷെ നിലപാട് പറയേണ്ടപ്പോൾ
പറഞ്ഞു തന്നെ പോകണം എന്ന് ആർജ്ജവത്തോടെ വിളിച്ചു പറഞ്ഞ തൃക്കാക്കരയുടെ പി. ടി തോമസിന്റെ
മണ്ണിലാണ്, അധികാര
കൊതി മൂത്തു ഇന്നലെ വരെ തണലേകിയ കൊടിക്കെതിരെ കെ വി തോമസ് പോരാടുന്നതെങ്കിൽ മത്സരം
കോൺഗ്രസിനോടാകില്ല. പി. ടി തോമസ് എന്ന കോൺഗ്രസുകാരന്റെ നിലപാടിനോടായിരിക്കും.
ആ മത്സരത്തിൽ കോൺഗ്രസിനെ നയിക്കുന്നത്
പി. ടിയുടെ ആത്മാവിന്റെ കരുത്തായിരിക്കും.
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ
ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs
Kdy Best Friends WhatsApp Group ലൂടെ
പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ
ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
http://ghskdy.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ