7/9/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം;-Community Health Center Koduvally
സത്യമെന്ത് ? നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തുക;-കൊടുവള്ളി CHC
യും ചില കുപ്രജരണങ്ങളും
കൊടുവള്ളി CHC യിൽ എക്സറേ മിഷിൻ സ്ഥാപികുന്നത് സംബദ്ധിച്ച് നടക്കുന്ന കുപ്രജരണങ്ങളുമായി ബദ്ധപ്പെട്ട ച്ചിലകാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.
കൊടുവള്ളി CHC യിൽ എക്സറേ സ്ഥാപിക്കാൻ MLA ഫണ്ട് അനുവധിച്ചിട്ടില്ല. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയുടെ ആവിശ്യപ്രകാരം നഗരസഭയാണ് ഇതിന് വേണ്ട ഫണ്ട് 25 ലക്ഷം രൂപ വകയിരുത്തിയത്.
അതോടൊപ്പം എക്സറേ യൂനിറ്റ് സ്ഥാപിക്കാൻ ആവിശ്യമായ ബിൽഡിംങ്ങ് സൗകര്യം ഒരുക്കുന്നതിലേക്ക് ആവശ്യമായ പണമനുവതിക്കാമെന്ന് MLA വാക്കാൽ മാത്രം HMCയേയും മെഡിക്കൽ ഓഫീസറേയും അറിയിച്ചിരുന്നു.
നഗരസഭ ഈ വിഷയത്തിൽ ഇടപ്പെട്ടിട്ടില്ല. MLA . X - ray സ്ഥാപിക്കാനുള്ള കെട്ടിടം നിർമ്മിക്കുന്നതിന്ന് അനുവതിച്ച തുക പ്രകാരം കെട്ടിട നിർമാണം നടത്താൻ സാധ്യമാണോ എന്ന് പരിശോധിച്ച് എസ്റ്റിമേറ്റ് സമർപ്പിക്കാൻ ജില്ലാ കലക്ടർ ആവിശ്യപ്പെട്ടത് നഗരസഭയോട് അല്ല.LS GDകോഴികോട് ഡിവിഷൻ എക്സീക്യൂട്ടീവ് എഞ്ചിനിയറോട് ആണ്. കെട്ടിടം നിർമ്മിക്കുന്നതിന്ന് നഗരസഭ ഫണ്ട് വകയിരുത്തിട്ടുണ്ടെന്നും അതിനാൽMLA യുടെ ഫണ്ട് വേണ്ട എന്ന് പറഞ്ഞ് നാളിതുവരെ ഒരു റിപ്പോർട്ടും ആർക്കും നഗരസഭ നൽകിയിട്ടുമില്ല. മറിച്ച് 25 ലക്ഷം രൂപ മുടക്കിയിട്ടുംX - ray യൂനിറ്റ് സ്ഥാപിക്കാനള്ള ബിൽഡിംങ്ങ് നിർമ്മാണത്തിൽ സാങ്കേതിക പ്രശ്നം പറഞ്ഞു നീട്ടികൊണ്ട് പോയപ്പോൾ അതിനാ വിശ്യമായ ഫണ്ട് കൂടി അനുവദിച്ച് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാണ് നഗരസഭ ശ്രമിച്ചത്. ഇപ്പോൾ 40 ലക്ഷത്തോളം രൂപ മുടക്കി X-ray യൂനിറ്റ് ഉൽഘാടനത്തിന് സജ്ജമായിരിക്കുകയാണ്.
മാത്രമല്ല MLA ബിൽഡിങ്ങിന്ഫണ്ട് വകയിരുത്തി എന്ന് പറഞ്ഞ് ജില്ലാ കലക്ടറോ MLA യോ നഗരസഭക്ക് നാളിതുവരെ കത്ത് നൽകിയിട്ടുമില്ല. എന്നതും ഇതിനോട് ചേർത്തു വായിക്കുക.
ഈ പറഞകാര്യങ്ങൾ പൂർണമായും ശരിയാണെന്ന് ഇത് സംബന്ധിച്ച് MLA ക്ക് വേണ്ടി പുറത്ത് വിട്ട രേഖകൾ തന്നെ നമ്മോട് സംസാരിക്കുന്നുണ്ട്. CHC നിൽകുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം ഇല്ല എന്നിരിക്കെ X ray മെഷിന് നഗരസഭ ഫണ്ട് വകയിരുത്തിയത് അറിഞ ഉടനേ കെട്ടിടം പണിത് ക്രെഡിറ്റ് നേടാം എന്ന കുബുദ്ധി ആരാ mLa ഉപദേശിച്ചത്.. MLA തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് mLA അന്വേഷിക്കണം.. X- ray യൂനിറ്റ് സ്ഥാപിക്കാൻ സ്ഥലം ഉണ്ടായിട്ട് ആണല്ലോ നഗരസഭ അത് വാങ്ങാൻ തീരുമാനിച്ചത്. സങ്കേതിക വിഷങ്ങൾ കൊണ്ട് മാത്രം നടക്കാതെ പ്രസ്തുത വിഷയത്തെ രാഷ്ട്രീയമായ ആവിശ്യത്തിനും ഉപയോഗിക്കുന്നവരോട് മറ്റ് ചില കാര്യങ്ങൾ ചോദിക്കട്ടെ. ആരുടെയും അനുമതിക്ക് ക്കാക്കാതെ MLA ക്ക് ചെയ്യാൻ പ്പറ്റുന്ന എത്രയെത്ര കാര്യങ്ങൾ കൊടുവള്ളി CHC യിൽ ഉണ്ട് എന്നറിയാമോ?
ഉദാഹരണത്തിന് ഒരു കാര്യം മാത്രം പറയാം കൊടുവള്ളി CHC യിൽ 5 ഡോക്ടർമാർ ഉണ്ടായിരുന്നു ഈ MLA വന്നതിൽ ശേഷം വെറും രണ്ട് ഡോക്ടർ മാർ മാത്രമാണ് ജോലി ചെയ്യുന്നത് സർക്കാർ (ആരോഗ്യ വകപ്പ്) മനപ്പൂവ്വം ഡോക്ടർമാരെ വെട്ടിക്കുറച്ചു. ഇതിന് പകരമായി രോഗികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 3 ഡോക്ടർമാരെയാണ് നഗരസഭ താൽക്കാലികമായി നിയമിച്ചത്. മാസാന്തം ഇവർക്ക് നഗരസഭയാണ് ശബളം കൊടുക്കുന്നത് ഏകദേശം 2 ലക്ഷം രൂപയാണ് മാസാന്തം ചിലവ്.
ഒരു വർഷം 24 ലക്ഷം രൂപ. MLA യുടെ കാലാവതി 5 വർഷം അവസാനിക്കുമ്പോഴേക്കും 24 ലക്ഷം X 5 വർഷം= ഒരു കോടി ഇരുപത് ലക്ഷം രൂപ. സ്ഥിരം ഡോക്ടർമാരെ നിയമിക്കാൻ MLA മനസ്സ് വെച്ചിരുന്നുവെങ്കിൽ, സർക്കാർ ഡോക്ടർമാരെ നൽകിയിരുന്നുവെങ്കിൽ, താൽക്കാലികക്കാരായ ഈ ഡോക്ടർമാർക്ക് നൽകുന്ന ഈ സംഖ്യ ഉപയോഗിച്ച് നമുടെ നഗരസഭയിലേ 25 റോഡുകൾ എങ്കിലും 5 ലക്ഷം രൂപ വീതം കൊടുത്ത് പുനർ നിർമിക്കാമായിരുന്നു.എന്നത്ഥം .ഇത് വെറും തരം താന്ന രാഷ്ട്രീയ കൊണ്ട് കൊണ്ട് മാത്രം ചെയ്യുന്നതാണ്. എന്നിട്ടാണ് MLA ക്ക് വേണ്ടി നടകപ്പാകാത്ത X-ray ബിൽഡിങ്ങിന്റെ കഥ പറഞ്ഞ് ചിലർ കരയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ