4/9/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
ശ്രീ കാരാട്ട് റസാക്ക് MLA യുടെ സ്വപ്ന പദ്ധതി സിറാജ് ഫ്ലൈ ഓവർ ചർച്ച, അവതരിപ്പിച്ചിരിക്കുന്ന പ്ലാൻ എന്താണെന്ന് ആദ്യം വ്യക്തമായി പഠിക്കൂ. കൊടുവള്ളിയുടെ വാണിജ്യമേഖലയുടെ അസ്ഥിവാരം തോണ്ടുന്ന പ്രോജെക്ടിന് ശിലാഫലകമിടാൻ ശ്രമിക്കുന്ന സങ്കുചിത ഗ്രൂപ്പിന്റെ സ്വാർത്ഥ താല്പര്യങ്ങൾ സദയം തിരിച്ചറിയാൻ ശ്രമിക്കുക. പദ്ധതിയെക്കുറിച്ചു പഠിച്ചതിനുശേഷം മാത്രം ഓരോരുത്തരും അഭിപ്രായം പറയുക. അതല്ലാതെ "സ്വപ്നപദ്ധതിയെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പദ്ധതിയുടെ ഉള്ളുകള്ളികളിറയാതെ" അഭിപ്രായം പറയാതിരിക്കുക
1) കൊടുവള്ളി MLA സ്വപ്നപദ്ധതി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സിറാജ്മേൽപ്പാല തുരങ്ക റോഡിനെക്കുറിച്ചും അതിന്റെ ശരിയായ ഡിസൈൻ, അലൈൻമെന്റ് എന്നിവയെക്കുറിച്ചും നിങ്ങക്ക് വ്യക്തമായറിയാമോ?
2)സ്വപ്ന പദ്ധതിയെന്ന് MLA വിളിക്കുന്ന ഈ കിഫ്‌ബി പ്രൊജക്റ്റ് (ഓഡിറ്റിംഗും ഈടെൻഡറും ചോദ്യങ്ങളുമൊന്നുമുണ്ടാവാത്ത പ്രൊജക്റ്റ്) എന്ത് കാരണത്താൽ കഴിഞ്ഞ UDF ഗവണ്മെന്റിന്റെ കാലത്തെ ഡിസൈനും അലൈൻമെന്റുമെല്ലാം മാറ്റി വരച്ചുകൊണ്ട് ഇപ്പോഴത്തെ പുതിയ രൂപത്തിലേക്ക് MLA കൊണ്ടുവന്നു?
അതിനെക്കുറിച്ചു നിങ്ങളന്വേഷിച്ചോ ബോധവാനാണോ??
3) കൊടുവള്ളിക്കാരനായ കാരാട്ട് റസാക്ക് MLA ആയി വന്നതിന് ശേഷം സിറാജ് മേൽപാലം പ്രൊജക്റ്റ് തുരങ്കമെന്ന ഭാഗം കൂടി കൂട്ടിച്ചേർത്തു കൊണ്ടുവന്നപ്പോൾ ഡിസൈനിങ്ങിലും അലൈന്മെന്റിലുമെല്ലാം വന്ന മാറ്റങ്ങൾ അദ്ദേഹം ഒരിക്കൽപോലും ഈ പദ്ധതി നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങളിൽ വസിക്കുന്ന ഗൃഹസ്ഥരെയോ വ്യാപാരി വ്യവസായികളെയോ ബിൽഡിങ് ഓണേഴ്സിനെയോയൊന്നും ഇതുവരെയും (ഒരിക്കൽപോലും) വിളിച്ചിരുത്തി പ്രോജെക്ടിനെക്കുറിച്ചു അറിയിക്കുകയോ സംസാരിക്കുകയോ വിശദീകരിക്കയോ ചെയ്തിട്ടില്ലെന്ന് കേട്ടു. അതിന്റെ കാരണം അല്ലെങ്കിൽ കാരണങ്ങളെന്ത്?
4) കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്തെ സിറാജ് മേൽപ്പാല ഡിസൈൻ മാറ്റുന്നതിനെക്കുറിച്ചു MLA എന്തുകൊണ്ട് ഈ പദ്ധതി പ്രാവർത്തികമായാൽ നേരിട്ട് ബാധിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായോ പദ്ധതി കടന്നുപോവുന്ന ഭൂപ്രദേശത്തെ നിവാസികളുമായോ തുടക്കം മുതലിന്നുവരേയും സംവദിക്കാനോ വിശദീകരിക്കാനോ തയ്യാറായില്ല / തയ്യാറാവുന്നുമില്ല??
5) ഇപ്പോഴത്തെ ഡിസൈനിലുള്ള പദ്ധതി പ്രാവർത്തികമായാൽ കൊടുവള്ളി കോഓപ്പറേറ്റീവ് ബാങ്കിന്റെ മുൻവശം മുതൽ പെട്രോൾ സ്റ്റേഷന് മുൻപുള്ള ബദർ ടയേഴ്‌സ് വരെയുള്ള ഭാഗം വരെ റോഡ് ക്രോസ്സ് ചെയ്യാനോ വാഹനങ്ങൾ മറുഭാഗത്തേക്ക് പോകാനോ സാധ്യമല്ലെന്നാണറിഞ്ഞത്. (MPC ഹോസ്പിറ്റലിൽ വരുന്ന ആളുകൾക്ക് യതീംഖാനയുടെ പള്ളിയിൽപോയി നമസ്കരിച്ചു വരണമെങ്കിൽ നൂറുക്കണക്കിനുമീറ്റർ നടക്കേണ്ടിവരും). ഇങ്ങനെ തികച്ചും അശാസ്ത്രീയമായി കൊടുവള്ളിയെ ശിഥിലീകരിക്കുന്ന ഒരു പ്രൊജക്റ്റ് നമുക്കെന്തിന് നിബന്ധബുദ്ധ്യാ നടപ്പിലാക്കാൻ MLA ശാഠ്യം പിഠിക്കുന്നു?
6) ഈ പദ്ധതിക്ക് അനുമതി നൽകിയാൽ എറ്റവും ചുരുങ്ങിയത് 6-7 വർഷം താമരശ്ശരി നിന്നും കോഴിക്കോട്ടേക്ക് കൊടുവള്ളി വഴി പോവുന്ന വാഹനങ്ങൾ കൊടുവള്ളി വഴി വരാതാവുകയും നമ്മുടെ കൊടുവള്ളി അങ്ങാടി ക്രമേണ കൊട്ടിയടക്കപ്പെടുകയും ചെയ്യും. കാരണം ചുരമിറങ്ങിയും അല്ലാതെയും വരുന്ന യാത്രക്കാർ ഗൂഗിൾമാപ്പിൽ GPS സെർച് ചെയ്താൽ കുന്നമംഗലത്തേക്കും കോഴിക്കോട്ടേക്കും എളുപ്പമുള്ള വഴിയായി കാരാടിയിൽ നിന്നും അല്ലെങ്കിൽ താഴെപരപ്പൻപൊയിലിൽ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ കയറി കോഴിക്കോട്ടേക്കുള്ള പുതിയ ബൈപാസ് റോഡായ (വരട്ട്യാക്കിൽ റോഡ്) വഴി കാണിക്കും. അതുവഴി യാത്ര ചെയ്ത് തുടങ്ങിയാൽ ക്രമേണ എല്ലാ യാത്രക്കാരും ആ പുതിയ റോഡ് ഉപയോഗിക്കുകയും സ്ഥിരമാക്കുകയും ചെയ്യും. അങ്ങനെവന്നാൽ പരപ്പൻപൊയിൽ മുതൽ പടനിലം വരെയുള്ള NH റോഡിലെയും കൊടുവള്ളി ടൗണിലെയും ബിൽഡിങ്ങുകളിലെ കച്ചവടങ്ങളെല്ലാം നോക്കുകുത്തികളായിപ്പോവുകയും ചെയ്യുന്ന വിവരം നിങ്ങൾക്കും ഈ ഗ്രൂപ്പിലെ അംഗങ്ങൾക്കും കൊടുവള്ളി നിവാസികൾക്കും അറിയാവുന്നതാണോ?
7) ഇപ്പോഴുള്ള തുരങ്ക റോഡെന്ന ഡിസൈന് പകരം 4 വരി ട്രാഫിക് റോഡെന്ന പ്രൊപോസൽ MLA യും അനുയായികളും നിരാകരിക്കുന്നതിന്റെ കാരണമെന്ത്?
അതും കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് 8-10കോടി തീർക്കാമെന്നിരിക്കെ 54കോടിയുടെ പദ്ധതി?
8) ബസ്സ്റ്റാൻഡ് മുതൽ VC മാൾ വരെയോ പാലക്കുറ്റി പള്ളി വരെയോ വസിക്കുന്ന സ്ഥലമുടമകൾ ഇപ്പോഴത്തെ റോഡ് 4 വരിപ്പാതയാക്കുന്നതിനാവശ്യമായ സ്ഥലം അക്വിസിഷന്റെ ഭാഗമായി വിട്ടുനൽകാൻ തയ്യാറായിട്ടും അതേറ്റെടുക്കാതെയും ചർച്ച ചെയ്യാതെയും കൊടുവള്ളിയെ തുരങ്കത്തിലൂടെ തന്നെ ആറാടിച്ചു ദീർഘദൂര യാത്രക്കാരെ കൊടുവള്ളി ടൗൺ കാണാൻ പോലും സമ്മതിക്കാതെ തുരങ്കവും മേൽപ്പാലവും വഴി എക്സ്പ്രെസ്സായി വിടുന്നതിന്റെ പിന്നിലെ അജണ്ടയെന്താണ്?
9) കൊടുവള്ളി MLA ക്ക് താമരശ്ശേരിയിലെ വ്യാപാരി വ്യവസായികളുമായി എന്തെങ്കിലും തരത്തിലുള്ള ഒളിഅജണ്ടയുണ്ടോ
കൊടുവള്ളി യുടെ വ്യാപാരി നേതൃത്വത്തിന്റെ ഈ വിഷയത്തിലുള്ള ഉറക്കം വല്ല റിയൽ എസ്റ്റേറ്റ് താല്പര്യം കൊണ്ട് കൊടുവള്ളിയുടെ വാണിജ്യമേഖലയെ തകർക്കാൻ എന്നതിനെക്കുറിച്ച് ചിലയാളുകൾ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായമെന്താണ്?
ഈ വിഷയം കൊടുവള്ളിയെ സംബന്ധിച്ചിടത്തോളം വളരെ വളരെ ഗൗരവമേറിയതാണ്. അതുകൊണ്ട് കൊടുവള്ളിയിലെ ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ അറിയിക്കുക.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ