2022 ഏപ്രിൽ 7, വ്യാഴാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 8/4/2022 ചർച്ച ചെയ്യുന്നു;- കാലുറയ്ക്കാത്തവൻ കാലുമാറും അതൊരു ചരിത്ര യാഥാർത്ഥ്യമാണ്?

 Ghs Kdy Best Friends WhatsApp Group ലൂടെ 8/4/2022 ചർച്ച ചെയ്യുന്നു;- കാലുറയ്ക്കാത്തവൻ കാലുമാറും അതൊരു ചരിത്ര യാഥാർത്ഥ്യമാണ്?

Ghs Kdy Best Friends WhatsApp Group ലൂടെ 8/4/2022 ചർച്ച ചെയ്യുന്നു;-

കാലുറയ്ക്കാത്തവൻ കാലുമാറും അതൊരു ചരിത്ര യാഥാർത്ഥ്യമാണ്?

തേവര കോളേജിലെ അധ്യാപകനായ കെ വി തോമസിനെ കോൺഗ്രസ്‌ പ്രസ്ഥാനം " കൈ " പിടിച്ചില്ലായിരുന്നുവെങ്കിൽ വിരമിച്ച നൂറ് കണക്കിന് അധ്യാപകരിൽ ഒരാൾ മാത്രമായി തീരുമായിരുന്നു. 

വെറുമൊരു അധ്യാപകനായ കെ വി തോമസിനെ അധികാര പരിസരത്ത് കസേരയിട്ട് ഇരുത്തി അഡ്രസ്സ് ഉണ്ടാക്കി കൊടുത്ത പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷയുടെ വാക്കിനെക്കാൾ പ്രാധാന്യം, പാരലൽ വേൾഡ് പ്രസംഗങ്ങളുടെ പെരുമഴ പെയ്യുന്ന പാർട്ടി കോൺഗ്രസിലെ അര മണിക്കൂർ പ്രസംഗത്തിനാണെന്നും അതിലൂടെ ബിജെപി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്താനാണെന്നും കെ വി തോമസ് പറഞ്ഞാൽ

കുമ്പളങ്ങിക്കാർ പോലും വിശ്വസിക്കില്ല.       

പാർട്ടി കോൺഗ്രസിൽ സംസാരിക്കണം എന്ന വാശിയുടെ പിന്നിൽ പ്രതിപക്ഷ പോരാട്ടത്തോടുള്ള ആത്മാർത്ഥയല്ലെന്നും, അത് ബോർഡ് വച്ച കാറിൽ സഞ്ചരിക്കാനുള്ള പൂതി കൊണ്ടാണെന്നും ആർക്കാണ് അറിയാത്തത്.  5 തവണ ഇന്ത്യൻ പാർലമെന്റിൽ ഇരിപ്പിടം ഒരുക്കിയതാണോ കോൺഗ്രസ്‌ ചെയ്ത തെറ്റ്?  10 വർഷം കേരള നിയമസഭയിൽ ഇരിപ്പിടം നൽകിയതാണോ കോൺഗ്രസ്‌ ചെയ്ത തെറ്റ്ഒരു തവണ കേരള മന്ത്രിയും,ഒരു തവണ കേന്ദ്ര മന്ത്രിയുമാക്കി അധികാരത്തിന്റെ പരവതാനി വിരിച്ചു നൽകിയതാണോ തെറ്റ്ലക്ഷ്യം വ്യക്തമാണ്.

അധികാര മോഹം കൊണ്ട് കാലുറയ്ക്കാതെ പോയതിന് ഒരുപാട് കാരണങ്ങൾ നിരത്തേണ്ട. കൊച്ചി നിരത്തിലൂടെ ബോർഡ് വച്ച കാറിൽ പറക്കണം, ജീവിതത്തിന്റെ പകുതിയിലേറെയും ബോർഡ് വച്ച കാറിൽ പറന്ന മനുഷ്യന് ഇപ്പോഴും ബോർഡ് വേണമെന്നാണെങ്കിൽ ഇറങ്ങി നടക്കുന്നതാണ് നല്ലത്.  അതിന് തിരഞ്ഞെടുക്കാൻ പോകുന്നതോ...! 

സ്ഥാനമാനങ്ങൾ വരും പോകും, ചിലപ്പോൾ വന്നില്ലെന്നും വരും... പക്ഷെ നിലപാട് പറയേണ്ടപ്പോൾ പറഞ്ഞു തന്നെ പോകണം എന്ന് ആർജ്ജവത്തോടെ വിളിച്ചു പറഞ്ഞ തൃക്കാക്കരയുടെ പി. ടി തോമസിന്റെ മണ്ണിലാണ്, അധികാര കൊതി മൂത്തു ഇന്നലെ വരെ തണലേകിയ കൊടിക്കെതിരെ കെ വി തോമസ് പോരാടുന്നതെങ്കിൽ മത്സരം കോൺഗ്രസിനോടാകില്ല. പി. ടി തോമസ് എന്ന കോൺഗ്രസുകാരന്റെ നിലപാടിനോടായിരിക്കും.

ആ മത്സരത്തിൽ കോൺഗ്രസിനെ നയിക്കുന്നത് പി. ടിയുടെ ആത്മാവിന്റെ കരുത്തായിരിക്കും.

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 ഏപ്രിൽ 5, ചൊവ്വാഴ്ച

Ghs Kdy Best Friends WhatsApp Group ലൂടെ 7/4/2022 ചർച്ച ചെയ്യുന്നു;- കണ്ണുരിൽ സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് തുടക്കം സഖാവ് ഏ കെ ജി നഗറിൽ

 Ghs Kdy Best Friends WhatsApp Group ലൂടെ 7/4/2022 ചർച്ച ചെയ്യുന്നു;- കണ്ണുരിൽ സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് തുടക്കം സഖാവ് ഏ കെ ജി നഗറിൽ

Ghs Kdy Best Friends WhatsApp Group ലൂടെ 7/4/2022 ചർച്ച ചെയ്യുന്നു;-

കണ്ണുരിൽ സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് തുടക്കം

സഖാവ് ഏ കെ ജി നഗറിൽ

കേരളത്തിൽ മാത്രമൊതുങ്ങുന്ന സിപിഎമ്മിന്. ദേശീയ പാര്‍ട്ടിയായി തുടരാനാവില്ലെ?

24 സംസ്ഥാനങ്ങളില്‍നിന്നായി 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. 95 കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 906 പേര്‍ പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകള്‍ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സെമിനാറുകളില്‍ പങ്കെടുക്കും.

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 ഏപ്രിൽ 4, തിങ്കളാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 4/4/2022 ചർച്ച ചെയ്യുന്നു;- മറുപടി ഇരന്ന് വാങ്ങിയ തുരങ്കപാത അനുകൂലികൾക്ക് എന്ത് പറയാനുണ്ട് ?

Ghs Kdy Best Friends WhatsApp Group ലൂടെ 4/4/2022 ചർച്ച ചെയ്യുന്നു;- മറുപടി ഇരന്ന് വാങ്ങിയ തുരങ്കപാത അനുകൂലികൾക്ക് എന്ത് പറയാനുണ്ട് ?

Ghs Kdy Best Friends WhatsApp Group ലൂടെ 4/4/2022 ചർച്ച ചെയ്യുന്നു;-

കൊടുവള്ളിയിലെ മനുഷ്യചങ്ങല യുമായി ബന്ധപ്പെട്ട LDF  ൻറെ പൊറാട്ട  നാടകത്തിന് കൊടുവള്ളിയിലെ മുൻസിപ്പൽ മുസ്ലിംലീഗ്  ചുട്ട മറുപടി കൊടുത്തു

മറുപടി ഇരന്ന് വാങ്ങിയ തുരങ്കപാത അനുകൂലികൾക്ക് എന്ത് പറയാനുണ്ട് ?

LDF ന് ജനങ്ങൾക്ക് ഇടയിൽ നിന്നും ലഭിച്ച പിന്തുണ തകരുമെന്ന് ഭയം മൂലം,

ജനശ്രദ്ധ തിരിച്ച് വിടുന്നതിന്  വേണ്ടി LDF നടത്തുന്ന  ശ്രമം വിഫലമാവും എന്ന് കൊടുവള്ളി മുനിസിപ്പൽ ലീഗ് ഭാരവാഹികൾ അറിയിച്ചു...

ഇല്ലാ കഥകൾ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്ന സി.പി.എം ശ്രമങ്ങൾ പൊതു സമൂഹം തിരിച്ചറിയും?,

കഴിഞ്ഞ മുനിസിപ്പൽ ഇലക്ഷനിലും നിയമസഭാ ഇലക്ഷനിലും തുരങ്ക പാത നിർമ്മിക്കും എന്ന് പറഞ്ഞ് മൽസരിച്ച LDF ന്ന് കൊടുവള്ളി ടൗണിലെ സിറ്റിംഗ് സീറ്റുകൾ അടക്കം നഷ്ട്ടപ്പെട്ടതും നിയസഭാ തെരെഞ്ഞെടുപ്പിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് പറഞ്ഞ് മൽസരിച്ച ഡോ. എം. കെ.മുനീർ വിജയിച്ചതിന്റെയും ജനവികാരം മനസ്സിലാക്കാൻ എനിയെങ്കിലും LDF ശ്രമിക്കണമെന്നും, ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് സിറാജ് ബൈപാസ് വികസിപ്പിച്ച് അങ്ങാടി വീതികൂട്ടി വികസന ഉണ്ടാക്കുന്നതിന്ന്  മുസ്ലിം ലീഗും എം.എൽ.എയും. എതിരെ അല്ലെന്നും മുനിസിപ്പൽ ലീഗ് കമ്മറ്റി അറിയിച്ചു...