Ghs Kdy Best Friends WhatsApp Group 17/12/2021 ഗ്രൂപ്പിലൂടെ ചർച്ച ചെയ്യുന്നു;-
(പെൺകുട്ടികൾക്ക് ആൺ കുട്ടികളുടെ വസ്ത്രം)
സാംസ്കാരിക സ്വത്വത്തിന്
നേരെയുള്ള അധിനിവേഷം
ഭരണാധികാരികൾ എവിടേക്കാണ്
നമ്മുടെ വിദ്യാർഥി സമൂഹത്തെ കൊണ്ടുപോകുന്നത്?
ഒരു പെണ്ണ് ആണിന്റെ
വസ്ത്രം ധരിക്കുമ്പോൾ മാത്രമാണ് പെണ്ണിന് ആത്മവിശ്വാസം ഉണ്ടാവുക?
ഇവിടെ വിഷയം ആത്മവിശ്വാസം
അല്ല.
വിഷയം ഈ നാടും ഇവിടെ
നിലവിലുള്ള മതങ്ങളും സംസ്കാരങ്ങളും വളർത്തിയെടുത്ത സാംസ്കാരിക ബോധത്തെ തകർക്കുക എന്നതാണ്.
ആ മൂല്യങ്ങളെ തച്ചുടക്കുക
എന്നതാണ്
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന
വിവാദം ഒരു യൂണിഫോമുമായി ബന്ധപ്പെട്ടതല്ല. മറിച്ച് കമ്മ്യൂണിസം ലക്ഷ്യം വെക്കുന്ന,
നവ ലിബറൽ ചിന്താഗതികളോടെയുള്ള ക്രമരഹിത സമൂഹത്തെ
കെട്ടിപ്പടുക്കുവാൻ ഉള്ള ശ്രമമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീ പുരുഷ സമത്വം
എന്നു പറഞ്ഞും ജെൻഡർ ഇക്വാലിറ്റി എന്ന അലമുറയിട്ടും അവസാനം ഇത്തരമൊരു വസ്ത്രധാരണരീതിയിലൂടെയാണ്
ആത്മവിശ്വാസം ഉണ്ടാവുക എന്ന് വരെ ഇവർ പറഞ്ഞു വെക്കുന്നത് അത്തരമൊരു അധിനിവേശത്തിന്റെ
തുടക്കമാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഈ വിഷയത്തിലെ നിങ്ങളുടെ
അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത
കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ