2021 ഡിസംബർ 23, വ്യാഴാഴ്‌ച

കൊടുവള്ളി ഗവൺമെൻറ് സ്കൂളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ പൊതുസമൂഹം എങ്ങനെ വിലയിരുത്തുന്നു?




കൊടുവള്ളി ഗവൺമെൻറ് സ്കൂളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ പൊതുസമൂഹം  എങ്ങനെ വിലയിരുത്തുന്നു?


സോഷ്യൽ മീഡിയകളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂളിലെ പ്രിൻസിപ്പാളുടേതെന്ന് പറയുന്ന ഈ വാക്ക് ഒരു മുൻകൂർ ജാമ്യം ആണോ? ഈ വിഷയത്തിൽ PTA കമ്മിറ്റിയുടെ നിലപാട് എന്ത്?

പ്രിയ രക്ഷിതാക്കളെ :-

 

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊടുവള്ളിയിലെ ചില വിദ്യാർത്ഥികൾ ക്രിസ്തുമസ് വെക്കേഷനിലെ ഒരു ദിവസം കൊടുവള്ളി പരിസരത്തുള്ള ഏതോ ഒരു ഓഡിറ്റോറിയത്തിൽ വച്ച് ചില ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതായി അറിയാൻ സാധിച്ചു. അധ്യാപകരുടെ അറിവോ സമ്മതമോ കൂടാതെ നടത്തുന്ന ഈ പരിപാടിക്ക് സ്കൂളുമായി യാതൊരു ബന്ധവുമില്ല എന്ന കാര്യം ശ്രദ്ധയിൽ പെടുത്തുന്നു. പ്രസ്തുത പരിപാടിയിൽ അധ്യാപകരുടെയോ സ്കൂൾ അധികൃതരുടെ യോ സാന്നിധ്യം ഉണ്ടായിരിക്കുന്നതല്ല എന്നും പരിപാടിയുടെ പൂർണ്ണ ഉത്തരവാദിത്വം പരിപാടി സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കും അതിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാത്രമായിരിക്കും എന്നും അറിയിക്കുന്നു. 

                                                                                                                പ്രിൻസിപ്പാൾ

                                                                                                            GHSS കൊടുവള്ളി .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ