2021 ഡിസംബർ 24, വെള്ളിയാഴ്‌ച

Ghs Kdy Best Friends WhatsApp Group ക്രിസ്തുമസ് ആശംസകൾ

 Ghs Kdy Best Friends WhatsApp Group ക്രിസ്തുമസ് ആശംസകൾ

സ്നേഹവും സന്തോഷവും ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മയിൽ എല്ലാവർക്കും  ക്രിസ്തുമസ് ആശംസകൾ


2021 ഡിസംബർ 23, വ്യാഴാഴ്‌ച

കൊടുവള്ളി ഗവൺമെൻറ് സ്കൂളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ പൊതുസമൂഹം എങ്ങനെ വിലയിരുത്തുന്നു?




കൊടുവള്ളി ഗവൺമെൻറ് സ്കൂളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ പൊതുസമൂഹം  എങ്ങനെ വിലയിരുത്തുന്നു?


സോഷ്യൽ മീഡിയകളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂളിലെ പ്രിൻസിപ്പാളുടേതെന്ന് പറയുന്ന ഈ വാക്ക് ഒരു മുൻകൂർ ജാമ്യം ആണോ? ഈ വിഷയത്തിൽ PTA കമ്മിറ്റിയുടെ നിലപാട് എന്ത്?

പ്രിയ രക്ഷിതാക്കളെ :-

 

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊടുവള്ളിയിലെ ചില വിദ്യാർത്ഥികൾ ക്രിസ്തുമസ് വെക്കേഷനിലെ ഒരു ദിവസം കൊടുവള്ളി പരിസരത്തുള്ള ഏതോ ഒരു ഓഡിറ്റോറിയത്തിൽ വച്ച് ചില ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതായി അറിയാൻ സാധിച്ചു. അധ്യാപകരുടെ അറിവോ സമ്മതമോ കൂടാതെ നടത്തുന്ന ഈ പരിപാടിക്ക് സ്കൂളുമായി യാതൊരു ബന്ധവുമില്ല എന്ന കാര്യം ശ്രദ്ധയിൽ പെടുത്തുന്നു. പ്രസ്തുത പരിപാടിയിൽ അധ്യാപകരുടെയോ സ്കൂൾ അധികൃതരുടെ യോ സാന്നിധ്യം ഉണ്ടായിരിക്കുന്നതല്ല എന്നും പരിപാടിയുടെ പൂർണ്ണ ഉത്തരവാദിത്വം പരിപാടി സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കും അതിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാത്രമായിരിക്കും എന്നും അറിയിക്കുന്നു. 

                                                                                                                പ്രിൻസിപ്പാൾ

                                                                                                            GHSS കൊടുവള്ളി .



2021 ഡിസംബർ 16, വ്യാഴാഴ്‌ച

Ghs Kdy Best Friends WhatsApp Group 17/12/2021 ഗ്രൂപ്പിലൂടെ ചർച്ച ചെയ്യുന്നു;- (പെൺകുട്ടികൾക്ക് ആൺ കുട്ടികളുടെ വസ്ത്രം)


 Ghs Kdy Best Friends WhatsApp Group 17/12/2021  ഗ്രൂപ്പിലൂടെ ചർച്ച ചെയ്യുന്നു;-

(പെൺകുട്ടികൾക്ക്  ആൺ കുട്ടികളുടെ വസ്ത്രം)

സാംസ്കാരിക സ്വത്വത്തിന് നേരെയുള്ള അധിനിവേഷം

ഭരണാധികാരികൾ എവിടേക്കാണ് നമ്മുടെ വിദ്യാർഥി സമൂഹത്തെ കൊണ്ടുപോകുന്നത്?

ഒരു പെണ്ണ് ആണിന്റെ വസ്ത്രം ധരിക്കുമ്പോൾ മാത്രമാണ് പെണ്ണിന് ആത്മവിശ്വാസം ഉണ്ടാവുക?

ഇവിടെ വിഷയം ആത്മവിശ്വാസം അല്ല.

വിഷയം ഈ നാടും ഇവിടെ നിലവിലുള്ള മതങ്ങളും സംസ്കാരങ്ങളും വളർത്തിയെടുത്ത സാംസ്കാരിക ബോധത്തെ തകർക്കുക എന്നതാണ്.

ആ മൂല്യങ്ങളെ തച്ചുടക്കുക എന്നതാണ്

 

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ഒരു യൂണിഫോമുമായി ബന്ധപ്പെട്ടതല്ല. മറിച്ച് കമ്മ്യൂണിസം ലക്ഷ്യം വെക്കുന്ന, നവ ലിബറൽ ചിന്താഗതികളോടെയുള്ള ക്രമരഹിത സമൂഹത്തെ കെട്ടിപ്പടുക്കുവാൻ ഉള്ള ശ്രമമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീ പുരുഷ സമത്വം എന്നു പറഞ്ഞും ജെൻഡർ ഇക്വാലിറ്റി എന്ന അലമുറയിട്ടും അവസാനം ഇത്തരമൊരു വസ്ത്രധാരണരീതിയിലൂടെയാണ് ആത്മവിശ്വാസം ഉണ്ടാവുക എന്ന് വരെ ഇവർ പറഞ്ഞു വെക്കുന്നത് അത്തരമൊരു അധിനിവേശത്തിന്റെ തുടക്കമാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഈ വിഷയത്തിലെ നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

https://blogger.googleusercontent.com/img/a/AVvXsEhdYGxq73xtDZZI4C_SfzhRuNfwG4DQ5WaO34WPH-vdBi0y64tq812LVwQe3Z_faf3mz-Kmy6xUeYMxzKaKX2jXBr-c0GPbtzyhl8YRr6-RgRY1ok3knqy7IV_TbOmLLTfjjE-Rz6Ax7CQGriqa6cYBCxAPHtFGFmn2-b7hXVl8phR-ZCmsWxeC0dAyEw=s416

 


2021 ഏപ്രിൽ 16, വെള്ളിയാഴ്‌ച

കൊടുവള്ളി നഗരസഭ പൊതുജനങ്ങൾക്കുള്ള അറിയിപ്പ്പൊതുജന നന്മക്ക് വേണ്ടി പരമാവധ...



*കൊടുവള്ളി നഗരസഭയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നു*
*സമ്പൂർണ്ണ വാക്സിനേഷൻ ലക്ഷ്യം*
കൊടുവള്ളി നഗരസഭ പരിധിയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു. കൊടുവള്ളിയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , സാമൂഹ്യ-സാംസ്കാരിക-മത സംഘടനാ പ്രതിനിധികൾ, പോലീസ്, ആരോഗ്യ പ്രവർത്തകർ, വ്യാപാരി-പ്യവസായി ബിൽഡിംഗ്ഓണേഴ്സ് പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ കോവിഡ്-19 വ്യാപനത്തിനെതിരെയുള്ള ശക്തമായ നടപടികൾ ആസൂത്രണം ചെയ്തു. അനാവശ്യമായി രാത്രി കാലങ്ങളിൽ സംഘം ചേരുന്നതും, കവലകളിലും മറ്റും കൂട്ടം കൂടി നിൽക്കുന്നതും കർശനമായി നിയന്ത്രിക്കപ്പെടുന്നതിന് ഡിവിഷൻ തലത്തിൽ കൌൺസിലർമാരുടെ നേതൃത്വത്തിൽ RRT പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. സമ്പൂർണ്ണ വാക്സിനേറ്റഡ് നഗരസഭയാക്കി മാറ്റുന്നതിന്റെു ഭാഗമായി ആദ്യ ഘട്ടത്തിൽ വിവിധ മേഘലകളിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാവശ്യമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനച്ചു.
കോവിഡ് 19 മഹാമാരിയുടെ രണ്ടാംഘട്ട വ്യാപനത്തിന്റെ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും വ്യാപാരികളും മത-സ്ഥാപനങ്ങളും സംഘടനാ പ്രവർത്തകരും ഒരുമിച്ചുള്ള മുന്നേറ്റം നടത്താനും സെക്ടർ മജിസ്ട്രേറ്റുമാർ, പോലീസ്, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത പട്രോളിംഗ് നടത്താനും തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നടത്തുന്ന ഉദ്യോഗസ്ഥൻമാരോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ നഗരസഭ ചെയർമാൻ ശ്രീ.വെള്ളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി.കെ.എം.സുഷിനി, സർവ്വശ്രീ. എ.പി. മജീദ് മാസ്റ്റർ, വായോളി മുഹമ്മദ് മാസ്റ്റർ, വി.കെ അബ്ദുഹാജി, സി.പി റസാഖ്, കെ.ശിവദാസൻ, ഷറഫുദ്ദീൻ കെ, അരവിന്ദാക്ഷൻ, പി.ടി.എ ലത്തീഫ്, എം.പി.സി നാസർ, ഒ.പി റഷീദ്, ടി.പി.സി ഗഫൂർ, അബ്ദുറഹിമാൻ മാസ്റ്റർ, സലീം അണ്ടോണ, നൂർ മുഹമ്മദ്, സലിം നെച്ചോളി,നഗരസഭ സെക്രട്ടറി ശ്രീ.പ്രവീൺ എ, ശ്രീ.സുരേഷ് എസ്.പി.ഒ, ഡോ.റിൻസി ആന്റിണി, സബ് ഇൻസ്പെക്ടർ എം.എ രഘുനാഥ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാന്റിംരഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി.മൊയ്തീൻ കോയ നന്ദിയും പറഞ്ഞു.