2020 സെപ്റ്റംബർ 6, ഞായറാഴ്‌ച

 7/9/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം;-Community Health Center Koduvally

സത്യമെന്ത് ? നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തുക;-കൊടുവള്ളി CHC
യും ചില കുപ്രജരണങ്ങളും


കൊടുവള്ളി CHC യിൽ എക്സറേ മിഷിൻ സ്ഥാപികുന്നത് സംബദ്ധിച്ച് നടക്കുന്ന കുപ്രജരണങ്ങളുമായി ബദ്ധപ്പെട്ട ച്ചിലകാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.
കൊടുവള്ളി CHC യിൽ എക്സറേ സ്ഥാപിക്കാൻ MLA ഫണ്ട് അനുവധിച്ചിട്ടില്ല. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയുടെ ആവിശ്യപ്രകാരം നഗരസഭയാണ് ഇതിന് വേണ്ട ഫണ്ട് 25 ലക്ഷം രൂപ വകയിരുത്തിയത്.
അതോടൊപ്പം എക്സറേ യൂനിറ്റ് സ്ഥാപിക്കാൻ ആവിശ്യമായ ബിൽഡിംങ്ങ് സൗകര്യം ഒരുക്കുന്നതിലേക്ക് ആവശ്യമായ പണമനുവതിക്കാമെന്ന് MLA വാക്കാൽ മാത്രം HMCയേയും മെഡിക്കൽ ഓഫീസറേയും അറിയിച്ചിരുന്നു.
നഗരസഭ ഈ വിഷയത്തിൽ ഇടപ്പെട്ടിട്ടില്ല. MLA . X - ray സ്ഥാപിക്കാനുള്ള കെട്ടിടം നിർമ്മിക്കുന്നതിന്ന് അനുവതിച്ച തുക പ്രകാരം കെട്ടിട നിർമാണം നടത്താൻ സാധ്യമാണോ എന്ന് പരിശോധിച്ച് എസ്റ്റിമേറ്റ് സമർപ്പിക്കാൻ ജില്ലാ കലക്ടർ ആവിശ്യപ്പെട്ടത് നഗരസഭയോട് അല്ല.LS GDകോഴികോട് ഡിവിഷൻ എക്സീക്യൂട്ടീവ് എഞ്ചിനിയറോട് ആണ്. കെട്ടിടം നിർമ്മിക്കുന്നതിന്ന് നഗരസഭ ഫണ്ട് വകയിരുത്തിട്ടുണ്ടെന്നും അതിനാൽMLA യുടെ ഫണ്ട് വേണ്ട എന്ന് പറഞ്ഞ് നാളിതുവരെ ഒരു റിപ്പോർട്ടും ആർക്കും നഗരസഭ നൽകിയിട്ടുമില്ല. മറിച്ച് 25 ലക്ഷം രൂപ മുടക്കിയിട്ടുംX - ray യൂനിറ്റ് സ്ഥാപിക്കാനള്ള ബിൽഡിംങ്ങ് നിർമ്മാണത്തിൽ സാങ്കേതിക പ്രശ്നം പറഞ്ഞു നീട്ടികൊണ്ട് പോയപ്പോൾ അതിനാ വിശ്യമായ ഫണ്ട് കൂടി അനുവദിച്ച് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാണ് നഗരസഭ ശ്രമിച്ചത്. ഇപ്പോൾ 40 ലക്ഷത്തോളം രൂപ മുടക്കി X-ray യൂനിറ്റ് ഉൽഘാടനത്തിന് സജ്ജമായിരിക്കുകയാണ്.
മാത്രമല്ല MLA ബിൽഡിങ്ങിന്ഫണ്ട് വകയിരുത്തി എന്ന് പറഞ്ഞ് ജില്ലാ കലക്ടറോ MLA യോ നഗരസഭക്ക് നാളിതുവരെ കത്ത് നൽകിയിട്ടുമില്ല. എന്നതും ഇതിനോട് ചേർത്തു വായിക്കുക.
ഈ പറഞകാര്യങ്ങൾ പൂർണമായും ശരിയാണെന്ന് ഇത് സംബന്ധിച്ച് MLA ക്ക് വേണ്ടി പുറത്ത് വിട്ട രേഖകൾ തന്നെ നമ്മോട് സംസാരിക്കുന്നുണ്ട്. CHC നിൽകുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം ഇല്ല എന്നിരിക്കെ X ray മെഷിന് നഗരസഭ ഫണ്ട് വകയിരുത്തിയത് അറിഞ ഉടനേ കെട്ടിടം പണിത് ക്രെഡിറ്റ് നേടാം എന്ന കുബുദ്ധി ആരാ mLa ഉപദേശിച്ചത്.. MLA തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് mLA അന്വേഷിക്കണം.. X- ray യൂനിറ്റ് സ്ഥാപിക്കാൻ സ്ഥലം ഉണ്ടായിട്ട് ആണല്ലോ നഗരസഭ അത് വാങ്ങാൻ തീരുമാനിച്ചത്. സങ്കേതിക വിഷങ്ങൾ കൊണ്ട് മാത്രം നടക്കാതെ പ്രസ്തുത വിഷയത്തെ രാഷ്ട്രീയമായ ആവിശ്യത്തിനും ഉപയോഗിക്കുന്നവരോട് മറ്റ് ചില കാര്യങ്ങൾ ചോദിക്കട്ടെ. ആരുടെയും അനുമതിക്ക് ക്കാക്കാതെ MLA ക്ക് ചെയ്യാൻ പ്പറ്റുന്ന എത്രയെത്ര കാര്യങ്ങൾ കൊടുവള്ളി CHC യിൽ ഉണ്ട് എന്നറിയാമോ?
ഉദാഹരണത്തിന് ഒരു കാര്യം മാത്രം പറയാം കൊടുവള്ളി CHC യിൽ 5 ഡോക്ടർമാർ ഉണ്ടായിരുന്നു ഈ MLA വന്നതിൽ ശേഷം വെറും രണ്ട് ഡോക്ടർ മാർ മാത്രമാണ് ജോലി ചെയ്യുന്നത് സർക്കാർ (ആരോഗ്യ വകപ്പ്) മനപ്പൂവ്വം ഡോക്ടർമാരെ വെട്ടിക്കുറച്ചു. ഇതിന് പകരമായി രോഗികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 3 ഡോക്ടർമാരെയാണ് നഗരസഭ താൽക്കാലികമായി നിയമിച്ചത്. മാസാന്തം ഇവർക്ക് നഗരസഭയാണ് ശബളം കൊടുക്കുന്നത് ഏകദേശം 2 ലക്ഷം രൂപയാണ് മാസാന്തം ചിലവ്.
ഒരു വർഷം 24 ലക്ഷം രൂപ. MLA യുടെ കാലാവതി 5 വർഷം അവസാനിക്കുമ്പോഴേക്കും 24 ലക്ഷം X 5 വർഷം= ഒരു കോടി ഇരുപത് ലക്ഷം രൂപ. സ്ഥിരം ഡോക്ടർമാരെ നിയമിക്കാൻ MLA മനസ്സ് വെച്ചിരുന്നുവെങ്കിൽ, സർക്കാർ ഡോക്ടർമാരെ നൽകിയിരുന്നുവെങ്കിൽ, താൽക്കാലികക്കാരായ ഈ ഡോക്ടർമാർക്ക് നൽകുന്ന ഈ സംഖ്യ ഉപയോഗിച്ച് നമുടെ നഗരസഭയിലേ 25 റോഡുകൾ എങ്കിലും 5 ലക്ഷം രൂപ വീതം കൊടുത്ത് പുനർ നിർമിക്കാമായിരുന്നു.എന്നത്ഥം .ഇത് വെറും തരം താന്ന രാഷ്ട്രീയ കൊണ്ട് കൊണ്ട് മാത്രം ചെയ്യുന്നതാണ്. എന്നിട്ടാണ് MLA ക്ക് വേണ്ടി നടകപ്പാകാത്ത X-ray ബിൽഡിങ്ങിന്റെ കഥ പറഞ്ഞ് ചിലർ കരയുന്നത്.



2020 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

4/9/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം ശ്രീ കാരാട്ട് റസാക്ക് MLA യുടെ സ്വപ്ന പദ്ധതി സിറാജ് ഫ്ലൈ ഓവർ ചർച്ച,



 4/9/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

ശ്രീ കാരാട്ട് റസാക്ക് MLA യുടെ സ്വപ്ന പദ്ധതി സിറാജ് ഫ്ലൈ ഓവർ ചർച്ച, അവതരിപ്പിച്ചിരിക്കുന്ന പ്ലാൻ എന്താണെന്ന് ആദ്യം വ്യക്തമായി പഠിക്കൂ. കൊടുവള്ളിയുടെ വാണിജ്യമേഖലയുടെ അസ്ഥിവാരം തോണ്ടുന്ന പ്രോജെക്ടിന് ശിലാഫലകമിടാൻ ശ്രമിക്കുന്ന സങ്കുചിത ഗ്രൂപ്പിന്റെ സ്വാർത്ഥ താല്പര്യങ്ങൾ സദയം തിരിച്ചറിയാൻ ശ്രമിക്കുക. പദ്ധതിയെക്കുറിച്ചു പഠിച്ചതിനുശേഷം മാത്രം ഓരോരുത്തരും അഭിപ്രായം പറയുക. അതല്ലാതെ "സ്വപ്നപദ്ധതിയെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പദ്ധതിയുടെ ഉള്ളുകള്ളികളിറയാതെ" അഭിപ്രായം പറയാതിരിക്കുക
1) കൊടുവള്ളി MLA സ്വപ്നപദ്ധതി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സിറാജ്മേൽപ്പാല തുരങ്ക റോഡിനെക്കുറിച്ചും അതിന്റെ ശരിയായ ഡിസൈൻ, അലൈൻമെന്റ് എന്നിവയെക്കുറിച്ചും നിങ്ങക്ക് വ്യക്തമായറിയാമോ?
2)സ്വപ്ന പദ്ധതിയെന്ന് MLA വിളിക്കുന്ന ഈ കിഫ്‌ബി പ്രൊജക്റ്റ്‌ (ഓഡിറ്റിംഗും ഈടെൻഡറും ചോദ്യങ്ങളുമൊന്നുമുണ്ടാവാത്ത പ്രൊജക്റ്റ്‌) എന്ത് കാരണത്താൽ കഴിഞ്ഞ UDF ഗവണ്മെന്റിന്റെ കാലത്തെ ഡിസൈനും അലൈൻമെന്റുമെല്ലാം മാറ്റി വരച്ചുകൊണ്ട് ഇപ്പോഴത്തെ പുതിയ രൂപത്തിലേക്ക് MLA കൊണ്ടുവന്നു?
അതിനെക്കുറിച്ചു നിങ്ങളന്വേഷിച്ചോ ബോധവാനാണോ??
3) കൊടുവള്ളിക്കാരനായ കാരാട്ട് റസാക്ക് MLA ആയി വന്നതിന് ശേഷം സിറാജ് മേൽപാലം പ്രൊജക്റ്റ്‌ തുരങ്കമെന്ന ഭാഗം കൂടി കൂട്ടിച്ചേർത്തു കൊണ്ടുവന്നപ്പോൾ ഡിസൈനിങ്ങിലും അലൈന്മെന്റിലുമെല്ലാം വന്ന മാറ്റങ്ങൾ അദ്ദേഹം ഒരിക്കൽപോലും ഈ പദ്ധതി നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങളിൽ വസിക്കുന്ന ഗൃഹസ്ഥരെയോ വ്യാപാരി വ്യവസായികളെയോ ബിൽഡിങ് ഓണേഴ്സിനെയോയൊന്നും ഇതുവരെയും (ഒരിക്കൽപോലും) വിളിച്ചിരുത്തി പ്രോജെക്ടിനെക്കുറിച്ചു അറിയിക്കുകയോ സംസാരിക്കുകയോ വിശദീകരിക്കയോ ചെയ്തിട്ടില്ലെന്ന് കേട്ടു. അതിന്റെ കാരണം അല്ലെങ്കിൽ കാരണങ്ങളെന്ത്‌?
4) കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്തെ സിറാജ് മേൽപ്പാല ഡിസൈൻ മാറ്റുന്നതിനെക്കുറിച്ചു MLA എന്തുകൊണ്ട് ഈ പദ്ധതി പ്രാവർത്തികമായാൽ നേരിട്ട് ബാധിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായോ പദ്ധതി കടന്നുപോവുന്ന ഭൂപ്രദേശത്തെ നിവാസികളുമായോ തുടക്കം മുതലിന്നുവരേയും സംവദിക്കാനോ വിശദീകരിക്കാനോ തയ്യാറായില്ല / തയ്യാറാവുന്നുമില്ല??
5) ഇപ്പോഴത്തെ ഡിസൈനിലുള്ള പദ്ധതി പ്രാവർത്തികമായാൽ കൊടുവള്ളി കോഓപ്പറേറ്റീവ് ബാങ്കിന്റെ മുൻവശം മുതൽ പെട്രോൾ സ്റ്റേഷന് മുൻപുള്ള ബദർ ടയേഴ്‌സ് വരെയുള്ള ഭാഗം വരെ റോഡ് ക്രോസ്സ് ചെയ്യാനോ വാഹനങ്ങൾ മറുഭാഗത്തേക്ക് പോകാനോ സാധ്യമല്ലെന്നാണറിഞ്ഞത്. (MPC ഹോസ്പിറ്റലിൽ വരുന്ന ആളുകൾക്ക് യതീംഖാനയുടെ പള്ളിയിൽപോയി നമസ്കരിച്ചു വരണമെങ്കിൽ നൂറുക്കണക്കിനുമീറ്റർ നടക്കേണ്ടിവരും). ഇങ്ങനെ തികച്ചും അശാസ്ത്രീയമായി കൊടുവള്ളിയെ ശിഥിലീകരിക്കുന്ന ഒരു പ്രൊജക്റ്റ്‌ നമുക്കെന്തിന് നിബന്ധബുദ്ധ്യാ നടപ്പിലാക്കാൻ MLA ശാഠ്യം പിഠിക്കുന്നു?
6) ഈ പദ്ധതിക്ക് അനുമതി നൽകിയാൽ എറ്റവും ചുരുങ്ങിയത് 6-7 വർഷം താമരശ്ശരി നിന്നും കോഴിക്കോട്ടേക്ക് കൊടുവള്ളി വഴി പോവുന്ന വാഹനങ്ങൾ കൊടുവള്ളി വഴി വരാതാവുകയും നമ്മുടെ കൊടുവള്ളി അങ്ങാടി ക്രമേണ കൊട്ടിയടക്കപ്പെടുകയും ചെയ്യും. കാരണം ചുരമിറങ്ങിയും അല്ലാതെയും വരുന്ന യാത്രക്കാർ ഗൂഗിൾമാപ്പിൽ GPS സെർച് ചെയ്താൽ കുന്നമംഗലത്തേക്കും കോഴിക്കോട്ടേക്കും എളുപ്പമുള്ള വഴിയായി കാരാടിയിൽ നിന്നും അല്ലെങ്കിൽ താഴെപരപ്പൻപൊയിലിൽ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ കയറി കോഴിക്കോട്ടേക്കുള്ള പുതിയ ബൈപാസ് റോഡായ (വരട്ട്യാക്കിൽ റോഡ്) വഴി കാണിക്കും. അതുവഴി യാത്ര ചെയ്ത് തുടങ്ങിയാൽ ക്രമേണ എല്ലാ യാത്രക്കാരും ആ പുതിയ റോഡ് ഉപയോഗിക്കുകയും സ്ഥിരമാക്കുകയും ചെയ്യും. അങ്ങനെവന്നാൽ പരപ്പൻപൊയിൽ മുതൽ പടനിലം വരെയുള്ള NH റോഡിലെയും കൊടുവള്ളി ടൗണിലെയും ബിൽഡിങ്ങുകളിലെ കച്ചവടങ്ങളെല്ലാം നോക്കുകുത്തികളായിപ്പോവുകയും ചെയ്യുന്ന വിവരം നിങ്ങൾക്കും ഈ ഗ്രൂപ്പിലെ അംഗങ്ങൾക്കും കൊടുവള്ളി നിവാസികൾക്കും അറിയാവുന്നതാണോ?
7) ഇപ്പോഴുള്ള തുരങ്ക റോഡെന്ന ഡിസൈന് പകരം 4 വരി ട്രാഫിക് റോഡെന്ന പ്രൊപോസൽ MLA യും അനുയായികളും നിരാകരിക്കുന്നതിന്റെ കാരണമെന്ത്?
അതും കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് 8-10കോടി തീർക്കാമെന്നിരിക്കെ 54കോടിയുടെ പദ്ധതി?
8) ബസ്സ്റ്റാൻഡ് മുതൽ VC മാൾ വരെയോ പാലക്കുറ്റി പള്ളി വരെയോ വസിക്കുന്ന സ്ഥലമുടമകൾ ഇപ്പോഴത്തെ റോഡ് 4 വരിപ്പാതയാക്കുന്നതിനാവശ്യമായ സ്ഥലം അക്വിസിഷന്റെ ഭാഗമായി വിട്ടുനൽകാൻ തയ്യാറായിട്ടും അതേറ്റെടുക്കാതെയും ചർച്ച ചെയ്യാതെയും കൊടുവള്ളിയെ തുരങ്കത്തിലൂടെ തന്നെ ആറാടിച്ചു ദീർഘദൂര യാത്രക്കാരെ കൊടുവള്ളി ടൗൺ കാണാൻ പോലും സമ്മതിക്കാതെ തുരങ്കവും മേൽപ്പാലവും വഴി എക്സ്പ്രെസ്സായി വിടുന്നതിന്റെ പിന്നിലെ അജണ്ടയെന്താണ്?
9) കൊടുവള്ളി MLA ക്ക് താമരശ്ശേരിയിലെ വ്യാപാരി വ്യവസായികളുമായി എന്തെങ്കിലും തരത്തിലുള്ള ഒളിഅജണ്ടയുണ്ടോ
കൊടുവള്ളി യുടെ വ്യാപാരി നേതൃത്വത്തിന്റെ ഈ വിഷയത്തിലുള്ള ഉറക്കം വല്ല റിയൽ എസ്റ്റേറ്റ് താല്പര്യം കൊണ്ട് കൊടുവള്ളിയുടെ വാണിജ്യമേഖലയെ തകർക്കാൻ എന്നതിനെക്കുറിച്ച് ചിലയാളുകൾ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായമെന്താണ്?
ഈ വിഷയം കൊടുവള്ളിയെ സംബന്ധിച്ചിടത്തോളം വളരെ വളരെ ഗൗരവമേറിയതാണ്. അതുകൊണ്ട് കൊടുവള്ളിയിലെ ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ അറിയിക്കുക.