2018 ഏപ്രിൽ 3, ചൊവ്വാഴ്ച

ഓർക്കുക നമ്മൾ പാഴാക്കുന്ന ഭക്ഷണത്തിന്റെ വില

ദയവു ചെയ്തു് ഈ വീഡിയോവിന്റെ മുഴുവൻ ഭാഗവും കാണുക. ഒരിക്കൽ ഒരു ക്ലാസുമുറിയിൽ ഒരു കുട്ടിയുടെ പേന കാണാതാവുന്നു. ക്ലാസ് ടീച്ചർ എല്ലാ കുട്ടികളുടെയും സഞ്ചി പരിശോധിയ്കയായിരുന്നു,എന്നാൽ ഒരു കുട്ടി മാത്രം പരിശോധയയ്ക്കു വിസമ്മതിച്ചു, ക്ലാസ് ടീച്ചർ ബലമായി പരിശോധിക്കുന്ന സമയത്ത്  പ്രധാന അദ്യാപിക കടന്നു വരുകയും മറ്റു സുഹൃത്തുക്കളുടെ മുന്നിൽ അപമാനിതയാകാതിരിക്കാൻ കൂട്ടിയേ തന്റെ മുറിയിലേക്ക് കൊണ്ടുപോയി പരിശോധിക്കാൻ തീരുമാനിച്ചു.പരിശോധനയിൽ സഞ്ചിക്കിടയിൽ കണ്ടത് ഭക്ഷണ അവശിഷ്ഠമായിരുന്നു.ഇത് കാണുന്ന ടീച്ചർ വല്ലാതാവുന്നു. കാര്യം തിരക്കിയപ്പോൾ അവളുടെ വീട്ടിലെ ദയനീയാവസ്ഥ കരഞ്ഞു കൊണ്ടു അവൾ വിവരിക്കുന്നു. മറ്റു കട്ടികളുടെ പാഴാക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ തിന്നുകയും കുറച് അമ്മയ്ക്കു കൊണ്ടു പോകാൻ പാക്ക് ചെയ്തുമായിരുന്നു.ഇത് ഒരു പെർഷ്യൻ സിനിമയാണ്.
ഓർക്കുക നമ്മൾ പാഴാക്കുന്ന ഭക്ഷണത്തിന്റെ വില

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ