2018 ഡിസംബർ 27, വ്യാഴാഴ്‌ച

GHS KDY BEST FRIENDS ഹര്‍ത്താലിനെതിരെ

GHS KDY BEST FRIENDS ഹര്‍ത്താലിനെതിരെ



GHS KDY BEST FRIENDS ഹര്‍ത്താലിനെതിരെ  

മിഡിയ വൺ റെക്കോഡിങ് സ്റ്റുഡിയോയിൽ ഇവര് ചിരിപ്പിച്ച് കൊല്ലും
30.12.2018 രാത്രി 8:00 മണിക്ക് MediaoneTV  ടിവിയിൽ മറക്കാതെ കാണുക


പ്രോഗ്രാമിന്റെപേര്കേരള സമ്മിറ്റ് എന്നാണ്

REGISTER NATIONAL ADDRESS SYSTEM IN SAUDI ARABIA




HOW TO REGISTER NATIONAL ADDRESS SYSTEM IN SAUDI ARABIA



CHECK YOUR RE-ENTRY VISA STATUS ONLINE SAUDI ARABIA


CHECK SAUDI WORK VISA ONLINE



CHECK YOUR ELECTRICITY BILL ONLINE IN SAUDI ARABIA


CHECK YOUR MAKTAB AMAL LEVI NUMBER AND LEVI PAYMENT STATUS


2018 ജൂലൈ 15, ഞായറാഴ്‌ച

ഉളളിൽ കളങ്കം ഇല്ലെങ്കിൽ ഒന്നും ഭയക്കേണ്ടതില്ല



                     
ഉളളിൽ കളങ്കം ഇല്ലെങ്കിൽ ഒന്നും ഭയക്കേണ്ടതില്ല

സ്നേഹത്തിന്  മുന്നിൽ ഓർമ പുതുക്കുന്ന 

ghs koduvally 1987 bach   LEADER - NR KADER  

പകർത്തിയ ഏതാനും ദൃശ്യങ്ങൾ 









2018 ജൂൺ 2, ശനിയാഴ്‌ച

ഏറ്റവും വലിയ വെല്ലുവിളി കുട്ടികളുടെ പരിപാലനം.




എങ്ങനെ മക്കളെ വളര്‍ത്തിയെടുക്കും എന്നത് എല്ലാ മാതാപിതാക്കളെ സംബന്ധിച്ചും വലിയൊരു പ്രശ്‌നമാണ്.



കുട്ടിയെ അളവില്ലാതെ സ്‌നേഹിക്കുക


ഉപാധികളില്ലാതെ കുട്ടികളെ സ്‌നേഹിക്കാന്‍
മാതാപിതാക്കള്‍ക്കു കഴിയണം. ശരിയായി
സ്‌നേഹിക്കപ്പെടുന്നതിലൂടെ മറ്റുള്ളവരെ
സ്‌നേഹിക്കാനും അവര്‍ പഠിക്കും. ഇതു കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
മാതാപിതാക്കളുടെ മാനസികനില
കുട്ടികളോടുള്ള സ്‌നേഹത്തെ ബാധിക്കരുത്
സ്‌നേഹം കുട്ടിക്കു ബോധ്യപ്പെടുന്നതും സ്ഥിരം
സ്വഭാവമുള്ളതുമാകണം. സ്‌നേഹം
മനസിലിരുന്നാല്‍ മതി, പ്രകടിപ്പിച്ചാല്‍ കുട്ടികള്‍
വഷളാകും എന്ന പഴഞ്ചന്‍ ചിന്താശൈലികള്‍
ഏറെ ദോഷം ചെയ്യും. സ്‌നേഹം പ്രകടിപ്പിക്കാത്ത
സ്‌നേഹം പിശുക്കന്റെ കൈയിലെ
നാണയത്തുട്ടുപോലെ ഉപയോഗശൂന്യമാണെന്നു തിരിച്ചറിയണം.


കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക എത്ര വലിയ തിരക്കാമെങ്കിലും അച്ഛനമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കണം. അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്ത് പരസ്പരം ഇടപഴകുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഇവിടെ കുട്ടിയുടെ ഇഷ്ടത്തിനുവേണം പ്രാമുഖ്യം നല്‍കാന്‍. ഈ ഇഷ്ടത്തെ കുട്ടിക്കു പ്രയോജനകരമായ രീതിയില്‍ മാറ്റിയെടുക്കുകയും വേണം.


മാതാപിതാക്കള്‍ പരസ്പരം സ്‌നേഹിക്കുക വിജയകരമായ ദാമ്പത്യജീവിതം നയിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കെ നല്ല മാതാപിതാക്കളാകാന്‍ കഴുയൂ. ഇവര്‍ പുലര്‍ത്തുന്ന പരസ്പരസ്‌നേഹം, ബഹുമാനം, വിശ്വാസ്യത എന്നിവ കുടുംബത്തിനു സുരക്ഷിതത്വബോധം ഉണ്ടാക്കുന്നു. കുട്ടിയോടു മാത്രം സ്‌നേഹം പ്രകടിപ്പിച്ചാല്‍ പോര. അച്ഛനമ്മമാര്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദവും പരസ്പര ബഹുമാനവും കുട്ടിയേക്കൂടി ബോധ്യപ്പെടുത്തുകയും വേണം. 


അവരെ ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുക അടിസ്ഥാന ജീവിതമൂല്യങ്ങളേക്കുറിച്ചുള്ള ബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്നതിലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സഹജീവികളോടുള്ള സ്‌നേഹം, ആത്മാര്‍ഥത, സത്യസന്ധത, അര്‍പണബോധം, ഉത്തരവദിത്തബോധം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കണം. ഇതു കുട്ടികളില്‍ സേവനതല്‍പരതയും ആത്മവീര്യവും ഉണ്ടാക്കും.




കുടുംബത്തില്‍ എല്ലാവരും പരസ്പരം ബഹുമാനിക്കുക കുടുംബത്തില്‍ എല്ലാവരും പരസ്പര ബഹുമാനത്തോടെ വേണം പെരുമാറാന്‍. മാതാപിതാക്കള്‍ തമ്മിലും കുട്ടികളോടും ബഹുമാനം പുലര്‍ത്തുന്നത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കുട്ടികളോട് നന്ദിപ്രകടിപ്പിക്കുന്നതിലും ആവശ്യമെങ്കില്‍ ക്ഷമാപണം നടത്തുന്നതിലും നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല. കുട്ടികളോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല എന്നു വിശദീകരിക്കാന്‍ സാധിക്കണം.



കുടുംബത്തെയും ബന്ധങ്ങളെയും വിവിധ തരത്തില്‍ തിരിച്ചിരിക്കുന്നു;സുരക്ഷിതമായ ബന്ധം കുട്ടികള്‍ അവരുടെ രക്ഷകര്‍താക്കളില്‍ നിന്ന് പരിപാലനവും സുരക്ഷയുമാണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും മാതാപാതാക്കന്മാര്‍ കൃത്യമായി ഇടപെടണമെന്നും തങ്ങള്‍ക്ക് വേണ്ടതെല്ലാം അവര്‍ നടത്തി തരുമെന്നും കുട്ടികള്‍ കരുതുന്നു. ഇത്തരത്തില്‍ കുട്ടികള്‍ക്ക് ഒരു സംരക്ഷരായി മാറുന്ന മാതാപിതാക്കന്മാരുടെ കുട്ടികള്‍ ജീവിതത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതായി കാണാറുണ്ട്. അവര്‍ കൂടുതല്‍ ആത്മ വിശ്വാസമുള്ളവരും സാമൂഹികമായി മറ്റുള്ളവരോട് മികച്ച ബന്ധം പുലര്‍ത്തുന്നവരുമാകുന്നു. കുട്ടികളുടെ എല്ലാ കര്യങ്ങളും വേണ്ട വിധത്തില്‍ നടത്തുന്നമ ാതാപിതാക്കന്മാരും കുട്ടികളും തമ്മില്‍ പരസ്പര വിശ്വാസവും കരുതലും വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്.



കരുതലില്ലാത്ത ബന്ധങ്ങള്‍ മാതാപിതാക്കന്മാര്‍ കുട്ടികളുടെ യാതൊരുവിധ ആവശ്യങ്ങളോടും വേണ്ട വിധത്തില്‍ പ്രതികരിക്കാത്തവരാണ്. അവര്‍ കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റുകയോ അവരോട് വേണ്ട വിധത്തില്‍ പ്രതികരിക്കുകയോ ചെയ്യുന്നില്ല. തങ്ങളുടെ യാതൊരു വിധ കാര്യങ്ങള്‍ക്കും കൂടെ നില്ക്കാത്ത മാതാപിതാക്കളുമായി കുട്ടികള്‍ക്ക് ഊഷ്മളമായ ബന്ധം ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരം കുടുംബത്തിലെ കുട്ടികള്‍ എപ്പോഴും മാതാപിതാക്കന്മാരുമായി അകല്‍ച്ചയിലായിരിക്കും. അവര്‍ മാതാപിതാക്കന്മാരുടെ ചിറകിന്‍ കീഴില്‍ നിന്ന് എപ്പോഴും രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയും സ്വന്തം കാലില്‍ നില്ക്കാന്‍ ആഗ്രഹിക്കുന്നവുരുമായിരിക്കും. മാതാപിതാക്കന്മാരില്‍ നിന്നുള്ള അവഗണന തീര്‍ച്ചയായും ഇത്തരം കുടുംബത്തിലം കുട്ടികളുടെ സ്വഭാവത്തിലും ഉണ്ടാകും. എല്ലാക്കാര്യങ്ങളോടും നിഷേധ മനോഭാവം പുലര്‍ത്തുന്ന ഇത്തരം കുട്ടികള്‍ സമൂഹികമായും അന്തര്‍മുഖരായിരിക്കും. ദുശീലങ്ങളും അക്രമവാസനകളും വച്ച് പുലര്‍ത്തുന്ന ഇത്തരം കുടുംബങ്ങളിലെ കുട്ടികള്‍ അവര്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം പ്രശ്‌നക്കരായി മാറാനാണ് സാധ്യത.




ചാഞ്ചാട്ടങ്ങളുള്ള ബന്ധം ഇത്തപം കുടുംബങ്ങളില്‍ മാതാപിതാക്കന്മാര്‍ കുട്ടിയുടെ കാര്യങ്ങള്‍ക്കെല്ലാം സഹകരിക്കുമെങ്കിലും അത് എപ്പോഴും ഒരു പോലെയായിരിക്കില്ല. പലപ്പോഴും പലരീതിയിലായിരിക്കും അവര്‍ പ്രതികരിക്കുക. തങ്ങളുടെ ജോലിക്കും വ്യക്തിപരമായ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇത്തരം മാതാപിതാക്കന്മാര്‍ അവരുടെ കാര്യങ്ങള്‍ക്ക് ശേഷം മാത്രമെ കുട്ടിയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയെള്ളു. അവരോടുള്ള മാതാപിതാക്കളുടെ ഇടപെടല്‍ പോലെ തന്നെ ഇത്തരമ കുട്ടികളില്‍ ഗുണങ്ങളും ദേഷങ്ങളുമുള്ള സമ്മിശ്ര സ്വഭാവഗുണങ്ങളാണ് കണ്ട് വരുന്നത്. 



അവര്‍ക്ക് ക്രിയാത്മക പരിശീലനം കുട്ടികളെ സ്‌നേഹിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവരില്‍ ചിട്ടയും ശീലങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതും. വ്യക്തവും സ്ഥിരസ്വഭാവമുള്ളതുമായ നിര്‍ദേശങ്ങള്‍ വേണം കുട്ടികള്‍ക്കു നല്‍കാന്‍. പ്രായത്തിനനുസരിച്ച് കുട്ടിയുടെ സ്വഭാവരീതി മാറും. അതു മനസിലാക്കി വേണം അവരോട് പെരുമാറാന്‍. മാതാപിതാക്കളുടെ സമീപനം ഒരിക്കലും പരസ്പരവിരുദ്ധമാകരുത്. ശിക്ഷണം സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കുട്ടിയുടെ അഭാവത്തില്‍ അതു ചര്‍ച്ചചെയ്തു പരിഹരിക്കണം. മാതാപിതാക്കളുടെ പരസ്പരവിരുദ്ധമായ നിര്‍ദേശങ്ങള്‍ കുട്ടിയുടെ വ്യക്തിത്വവികാസത്തേയും തീരുമാനമെടുക്കാനുള്ള കഴിവിന്റെ രൂപീകരണത്തേയും സാരമായി ബാധിക്കും. കുട്ടിക്കു പറയാനുള്ളതു കേട്ടുമനസിലാക്കിയശേഷം കാര്യകാരണ സഹിതം നിര്‍ദേശം നല്‍കുകയാണു വേണ്ടത്. ശാസ്ത്രീയമായി വേണം കുട്ടികളെ ശിക്ഷിക്കാന്‍. ശിക്ഷയെന്നു കേള്‍ക്കുമ്പോഴേ വടിയും അടിയുമാണ് മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ അടി ഒരിക്കലും ഒരു പ്രധാന ശിക്ഷാമാര്‍ഗമായി സ്വീകരിക്കാന്‍ പാടില്ല. അടികിട്ടും തോറും ചില കുട്ടികള്‍ കൂടുതല്‍ വാശിയുള്ളവരായിത്തീരാം. ഇവരില്‍ സ്വഭാവവൈകല്യങ്ങളും കൂടുതലായി കാണാം. അതിനാല്‍ വടി ഒഴിവാക്കി പകരം ചെയ്ത തെറ്റിനു കുട്ടിയേക്കൊണ്ട് ക്ഷമ പറയിക്കുക, നല്‍കിവരുന്ന സമ്മാനങ്ങളും വാഗ്ദാനങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കുക തുടങ്ങിയ ശാസ്ത്രീയ ശിക്ഷാരീതികള്‍ അവലംബിക്കാം. ഇതു കുട്ടിക്കു കൂടി ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. ക്രൂരമായ ശിക്ഷാരീതികള്‍ കര്‍ശനമായും ഒഴിവാക്കണം


പൂര്‍ണ്ണമായി തകര്‍ന്ന ബന്ധം മാതാപിതാക്കന്മാരും മക്കളും അവര്‍ക്ക് തോന്നുന്നതുപോലെ ജീവിക്കുന്ന കുടുംബങ്ങളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഇത്തരം കുടുംബങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നവയായിരിക്കും. മാതാപിതാക്കന്മാരും കുട്ടികളും തമ്മില്‍ യാതൊരു വിധ ബന്ധങ്ങളും പുലര്‍ത്താത്ത ഇത്തരം കുടുംബത്തിലെ അംഗങ്ങള്‍ അവര്‍ തോന്നിയതു പോലെയാണ് ജീവിതം നയിക്കുന്നത്.
ഏറ്റവും വലിയ വെല്ലുവിളി കുട്ടികളുടെ പരിപാലനം. 






2018 മേയ് 9, ബുധനാഴ്‌ച

പരീക്ഷാഫലം എന്നീ സൈറ്റുകളിൽ ലഭിക്കും

ഹയര‍്സെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി പരീക്ഷാ ഫലം.

പരീക്ഷാഫലം www.prd.kerala.gov.inwww.results.kerala.nic.inwww.keralaresults.nic.inwww.itmission.kerala.gov.inwww.results.itschool.gov.inwww.results.kerala.gov.inwww.vhse.kerala.gov.inഎന്നീ സൈറ്റുകളിൽ ലഭിക്കും





            GHS KDY BEST FRIENDS facebook

2018 മേയ് 6, ഞായറാഴ്‌ച

സർക്കാർ സേവനങ്ങൾ ഓൺലൈനായി ഏതൊരു പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്

സർക്കാർ സേവനങ്ങൾ ഓൺലൈനായി ഏതൊരു 

പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്


അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ.
ചില പ്രധാനപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻ വിലാസം താഴെ കൊടുക്കുന്നു:

1. പാസ്പോർട്ട് എടുക്കാൻ:
https://adlvy.com/GexCx3w

2. ഇൻകം ടാക്സ് PAN എടുക്കാൻ:

https://adlvy.com/YYyH30U
3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ:
https://adlvy.com/5JjiQ

4. കെട്ടിട നികുതി :
https://adlvy.com/TKJcXzx4

5. ഭൂ നികുതി:
https://adlvy.com/fPvUwn

6. ഇലക്ട്രിസിറ്റി ബിൽ:

https://adlvy.com/7QDjWwm
7. ഫോൺ ബിൽ അടയ്ക്കാൻ:
https://adlvy.com/EZBFB4vt

8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ:

https://adlvy.com/uNFQ

9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ തുക അടയ്ക്കാൻ :
https://adlvy.com/rH82jR6

10. സർക്കാർ തടി ഡിപ്പോകളിൽ നിന്ന് തടി ലേലത്തിൽ എടുക്കാൻ:
https://adlvy.com/RCECbz

11. ആധാറിലെ തെറ്റുകൾ തിരുത്താൻ:
https://adlvy.com/AIb0XA

12. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ, തിരുത്താൻ:
https://adlvy.com/H1iW

13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി  അപേക്ഷിക്കാൻ:
https://adlvy.com/Ch03AJI

14. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും

https://adlvy.com/OeN2As
--------
ഈ സന്ദേശം വാട്ട്സപ്പിൽ   ചെയ്ത് വെക്കുക; പ്രചരിപ്പിക്കുക.

Your Share will Help

2018 ഏപ്രിൽ 29, ഞായറാഴ്‌ച

മറക്കാനാവാത്ത ആ മധുര മനോഹര രാവിലേക്ക് ഏവര്‍ക്കും സ്വാഗതം...


പലതരം പ്രയാസങ്ങളിലുംടെന്‍ഷനുകള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ സ്നേഹവും സൗഹാര്‍ദ്ദവും കളിയും തമാശകളും പാടിയും പറഞ്ഞും പരസ്പരം പരിചയപ്പെട്ടും സംസാരിച്ചും ഉല്ലസിച്ചും ഒരു സ്നേഹസുന്ദര രാവ്. ജാതിമതഭേതമന്യെ ഏവര്‍ക്കും സ്വാഗതം....!!!? മെയ് 5 ന് ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ പുലര്‍ച്ചവരെ വയനാട് വൈത്തിരിയില്‍...
കപ്പ പൊറാട്ട ചപ്പാത്തി കോഴിക്കറി...ഫുള്‍ടൈം സുലൈമാനി... കരോക്കെ ഉപയോഗിച്ചും ഹാര്‍മോണിയം തബല സൗണ്ട്സ് എല്ലാം ഉണ്ടാവും. ആര്‍ക്കും പാടാം. പറയാം. നുണപറയാം തമാശകളാവാം. കോമഡികള്‍.
ഫാമിലിയായും ഒറ്റക്കും കൂട്ടായും ബന്ധു മിത്രങ്ങള്‍ക്കും പാടുന്നവരും പാട്ടാസ്വാദകരും  ആര്‍ക്കും പങ്കെടുക്കാം. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 300 മുതല്‍ 500 വരെ ചിലവ് പ്രതീക്ഷിക്കാം. മെയ് 2 ന് മുമ്പായി പേര് ആളുടെ എണ്ണം എന്നിവ പെട്ടന്ന് റജിസ്ത്രര്‍ ചെയ്യുക. ഫോണ്‍ 9539230614

                                        Ghskdy  Bestfriends Facebook ലേക്ക് സ്വാഗതം





































                                                                     Ghskdy Bestfriends